EID..MUBAARAK... EID..MUBAARAKM . . . . . . . .ഈദ്‌ മുബാറക്ക്‌ ......ഈദ്‌ മുബാറക്ക്‌ . . EID..MUBAARAK.... EID..MUBAARAK...

2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ശോ...ഈ മുരളീധരന്‍ജിയെ കൊണ്ട് തോറ്റു...!

ഈ മുരളീധരന്‍ജിയെ കൊണ്ട് മഹാശല്യമായിരിക്കുന്നു . എന്തിനും അല്പം വകതിരിവോക്കെ വേണ്ടേ ..? അല്ലെങ്കിലും ഈ വകതിരിവ് എന്നത് ചകിരി പോലുമില്ലാത്ത ഒരാളാണല്ലോ ഇഷ്ട്ടന്‍ ? ആ സാധനം ഉപ്പിന് വേണ്ടിയെങ്കിലും കൈ വശമുണ്ടായിരുന്നുവെങ്കില്‍ , ജനസേവനത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനും വേണ്ടിയൊക്കെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന , കെ പി സി സി പ്രസിഡന്റ്‌ സ്ഥാനം എന്ന ആ എടുത്താല്‍ പൊങ്ങാത്ത ഊക്കന്‍ സ്ഥാനം വലിച്ചെറിഞ്ഞിട്ടു ആ പോട്ട കറന്റ് മന്ത്രിയെന്ന തുക്കടാ സ്ഥാനത്തിന്റെ പുറകെ പോകുമായിരുന്നോ ? നാട്ടിലെ സാദാ നാലണ കോണ്‍ഗ്രസ്‌ മേംബെര്മാര് പോലും ചെയ്യാത്ത പണിയല്ലേ അന്ന് ടി യാന്‍ ചെയ്തത് . ജനങ്ങലെന്ന കഴുതകളും ജനാധിപത്യ വിശ്വാസികളായ നമ്മള്‍ കോണ്‍ഗ്രസ്സുകാരും അന്ന് അവസരോചിതമായി ഇടപെട്ടത് കൊണ്ട് വടക്കാംചേരിയില്‍ തോറ്റു ജന സേവനത്തിന്റെ പാഥയിലേക്ക് കക്ഷി വീണ്ടും മടങ്ങിഎത്തി . കക്ഷത്തിരുന്നത് പോകേം ചെയ്തു ഉത്തരത്തിലിരുന്നത് കിട്ടീമില്ല എന്ന് പഴയ കാരണവന്മാര്‍ പറയാറില്ലേ ? അതുമാതിരിയായി അന്ന് മുരലീധര്‍ജിയുടെ അവസ്ഥ .
എന്നിട്ടെന്തെല്ലാം കുണ്ടാമാണ്ടിത്തരങ്ങലാണ് ഇച്ചങ്ങായി പിന്നീട് ചെയ്തു കൂട്ടിയത് .നാട്ടില്‍ മര്യാദക്ക് ജനസേവനവും ദേശീയോധ്ഗ്രധന പ്രവര്‍ത്തനവും നടത്തി കഴിഞ്ഞു വന്നിരുന്ന ശുദ്ധഗതിക്കാരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും നേതാക്കളെയും പറഞ്ഞു പറ്റിച്ചു ഡി ഐ സി യെന്ന പേരില്‍ പുതിയ പാര്‍ട്ടി, നാട് നീളെ റാലികള്‍ , നമ്മുടെ ഇന്ദിര ഭവനെക്കാളും വലിയ പാര്‍ട്ടി ഓഫീസ് (അതും സ്വന്തം പേരില്‍) , നടോട്ടാകെ പൊതുയോഗങ്ങള്‍, പ്രസംഗങ്ങള്‍ , പത്ര സമ്മേളനങ്ങള്‍.....ഹോ എന്തൊക്കെ ആയിരുന്നു പുകില്. അന്നൊക്കെ കോണ്‍ഗ്രസ്‌ എന്ന് പറഞ്ഞാല്‍ 'ഉമ്മന്‍ കോണ്‍ഗ്രസ്സും' സോണിയാജി എന്നാല്‍ 'മദാം' ഉം ആയിരുന്നു. ചായ കുടിയും കിടപ്പുമെല്ലാം ഇടതുപക്ഷ പിന്തിരിപ്പന്‍മാരുടെ കുടെയും.
ആ തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒന്ന് കാണണമായിരുന്നു ഇതിയാന്റെ ഒരു പത്രാസ്‌. പെണ്ണുങ്ങളെ പോലെ തലമുടിയും നീട്ടി വളര്‍ത്തി നടക്കുന്ന ആ സീ പീ ഐ ക്കാരനെയും പൊക്കിയെടുത്തു നടന്നു കൊണ്ട് എന്തെല്ലാം കോപ്രായങ്ങള്‍ ആണ് കാട്ടിക്കൂട്ടിയത് ..? സീപീഐ ഉം ഡീ ഐ സീ ഉം തമ്മില്‍ അന്ന് വലിയ പ്രണയമല്ലായിരുന്നോ..? ഈച്ചയും ചക്കപ്പഴവും മാതിരി, റോമിയോയും ജൂലിയോറ്റ് ഉം മാതിരി, വീ എസും സീബിഐ ഉം മാതിരി.... ഒന്നിച്ചേ നടക്കൂ , ഒരു പാത്രത്തിലെ ഉണ്ണൂ, ഒരു പയയിലെ ഉറങ്ങൂ....ഹോ. കെട്ടിപിടിച്ചു മുത്തമിടീല് , മൂത്ര മൊഴിക്കല് , കിടക്ക പങ്കിടീല് എന്നുവേണ്ട എല്ലാം. അവസാനം എന്തായി? കാര്യങ്ങളൊക്കെ കഴിഞ്ഞു വായിലോരോ ലടുവും വച്ച് കൊടുത്തിട്ട് വലിയ സിംബലന്മാരായി ‍ആയി പൊടിയും തട്ടി അവര് അവരുടെ പാട്ടിനു പോയി. അവര് പോയ വഴിക്ക് പിന്നീട് പുല്ലു പോലും കിളിര്‍ത്തിട്ടില്ലെന്നാണ് ചെങ്കല്‍ ചൂളയിലെയും, ചാല അങ്ങാടിയിലെയും പിള്ളേര് പോലും പറഞ്ഞു നടക്കുന്നത്.
അസൂയ കൊണ്ട് അപഖ്യാതി പറയുകയാണെന്ന് ധരിക്കരുത്, പിന്നീട് വിപ്ലവത്മകമെന്നു വിശേഷിപ്പിക്കാവുന്ന എത്രഎത്ര എടാ കൂടങ്ങള്‍ ആണ് അദ്ദേഹം ഒപ്പിച്ചു വെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി. എഫ്‌ - നെ വരിക്കുന്നു, ത്തെരെഞ്ഞെടുപ്പ് കഴിഞ്ഞു മൊഴി ചൊല്ലുന്നു, ഉപതെരെഞ്ഞെടുപ്പുകളില്‍ വീണ്ടും ഇടതു പിന്തിരിപ്പന്മാരുടെ കൂടെ , കുറച്ചു കാലം ഓച്ചിറ കാളയെ പോലെ ഒറ്റയ്ക്ക് നടന്നു, പിന്നീട് വീണ്ടും ഇടതന്മാരുടെ കൂടാരത്തില്‍ കയറി പറ്റാമെന്നുള്ള മോഹപ്പനി. അതിനു വേണ്ടി ഡി.ഐ.സീ വിട്ടു എന്‍. സി.പി - ലേക്ക് ഒരു പരകായ പ്രവേശം. കൂട് വിട്ടു കൂട് മാറല്‍ . ആ സമയത്ത് പവാര്‍ജിയെന്നു പറഞ്ഞാല്‍ അത്രയും പറയില്ല. വിനയം കൊണ്ട് നട്ടെല്ല് വളഞ്ഞു പോവുമായിരുന്നു. എന്നിട്ട് എന്തായി ? വല്ലതും നടന്നോ? ആ വീ എസും സി.പി.ഐ ക്കാരും കൂടി ചെയ്തത് ലളിതമായി പറഞ്ഞാല്‍ ഒത്തിരി കടും കൈ തന്നെ ആയി പോയി . ഹൊ ..ഈ കേരളം പോലെ ആധര്‍ശ രാഷ്ട്രീയത്തിന് വളക്കൂറില്ലാത്ത നാട് ഇന്ത്യയില്‍ എവിടെയെങ്കിലും കാണുമോ ? ഇവിടെ രണ്ടു മുന്നണികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകല്ലേ ? മഹാമേരു മാതിരി ...! ഇവിടെ ഏതെങ്കിലും പുരോഗമന പ്രസ്ഥാനങള്‍ക്ക്‌ നിലനില്‍ക്കണമെങ്കില്‍ രണ്ടിലോന്നിന്റെ കൂടെ കൂടിയല്ലേ പറ്റൂ ...!എന്തൊരു ഗതികേടാണ് . ആ യു പി യിലോ, ബീഹാറിലോ ആയിരിക്കണമായിരുന്നു , ഇവനെയൊക്കെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു . കണ്ടകശനി കൊണ്ടെ പോകൂ എന്നല്ലേ..? ഇതിയാനോടൊപ്പം നിന്നിരുന്ന ശോഭനാജി , പീതാംബരകുറുപ്പ് ജി , കൊടോത്തുജി തുടങ്ങി സ്വൊന്തം പിതാവ്ജി വരെ നീളുന്ന അത്യുല്പാദനം ശേഷിയുള്ള മുന്തിയയിനം ജനുസില്‍ പെട്ട ഒട്ടുമിക്ക ആധര്ശ ധീരന്മാരെല്ലാം സുല്ല് പറഞ്ഞു മാതൃ സംഘടനയുടെ മതില് ചാടിക്കടന്നു അകത്ത് കടന്നിരുന്നു .
അന്ന് കരുണ്‍ജി ചക്കരെ , തേനെ .. എന്നൊക്കെ പറഞ്ഞു മയക്കുന്ന ചിരിയും ചിരിച്ചു കാണ്ടാമൃഗത്തിനെ വിരട്ടുന്ന തൊലിയുമായി, ഒരു ഉളുപ്പുമല്ലാതെ "ഞാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു ,മുരളിയെന്റെ മകനല്ല , വേറെയേതോ വകയിലുള്ളതാണ് " എന്നൊക്കെ പറഞ്ഞു വന്നപ്പോള്‍ കോണ്‍ഗ്രസില്‍ വിവരം മരുന്നിനു വേണ്ടിയെങ്കിലും ഉണ്ടെന്നു പറയാന്‍ പറ്റുന്ന അപൂര്‍വ്വം ചില കോണ്‍ഗ്രസ്സ്‌ കാരെന്കിലും പറഞ്ഞു - ഇത് അച്ഛനും മകനും ചേര്‍ന്നുള്ള തട്ടിപ്പാണ് അതില്‍ വീഴരുതെന്ന് , ആറ്റിലേക്കച്യുതാ ചാടല്ലേ..ചാടല്ലേന്നു ! ആര് കേള്‍ക്കാന്‍ ? എല്ലാവരും ചേര്‍ന്ന് വാതില്‍ മലര്‍ക്കെ തുറന്നിട്ടു കൊടുത്ത് . അല്ലെങ്കിലും ഈ കോണ്‍ഗ്രസിന്റെ വാതില്‍ അങ്ങനെയാണല്ലോ ? വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി കാര്യം സാധിച്ചു പോകാന്‍ പറ്റുന്ന ഈ വേശ്യാലയത്തിന്റെ വാതില് പോലെ ! ആര്‍ക്കും വരാം പോകാം . പണ്ടൊക്കെ കോണ്‍ഗ്രസ്സില്‍ വരാന്‍ മിനിമം ഖദര്‍ വസ്ത്രമെങ്കിലും ധരിക്കണമായിരുന്നു . ഇപ്പോള്‍ ഒന്നും ധരിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ്സില്‍ ചേരാം .
അങ്ങനെ അവസാനം അത് സംഭവിച്ചിരിക്കുന്നു . മലയാളക്കരയിലെ കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നതു അല്പം നേരത്തെ തന്നെ . മുരളീധര്‍ജി വീണ്ടും കോണ്ഗ്രസാകുന്നു . ഈ മൂഷിക സ്തീ പിന്നെയും മൂഷിക സ്ത്രീ ആയതു പോലെ . ഇനിയുള്ള അദേഹത്തിന്റെ ശിഷ്ട ജീവിതം മുഴുവന്‍ കോണ്‍ഗ്രസ്സിനെ പുഷ്ട്ടിപ്പെടുത്താന്‍ വേണ്ടി നീക്കിവച്ചിരിക്കുന്നു.
‍അദ്ദേഹം മടങ്ങി വരുന്നത് വേറെ വഴിയില്ലാഞ്ഞിട്ടാണ് എന്നൊക്കെ തല്പര കക്ഷികള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് . വാസ്തവത്തില്‍ അദ്ദേഹം കോണ്‍ഗ്രസ്സിലേക്ക് മടങ്ങുന്നത് രാഷ്ട്രത്തിന്റെ ഭാവിയും ,കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയും ഓര്‍ത്ത്‌ സങ്കടം വന്നിട്ടാണ് . സോണിയാജിയുടെ വളയിട്ട കരങ്ങള്‍ക്ക് ശക്തി പകരാനാണ് . ഒപ്പം അദെഹത്തിനു വേണ്ടി ത്യാഗപൂര്‍ണമായ സേവനമനുഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ വഴിയാധാരമാകാതിരിക്കാനാണ് . ഇതൊന്നും മനസ്സിലാക്കാന്‍ ബുദ്ധിജീവിയോന്നും ആകണമെന്നില്ല, മന്ദബുദ്ധിജീവിയായാലും മതി .
ആര്യാടന്ജി , ചാണ്ടിജി , വയലാര്‍ജി തുടങ്ങി മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്‌ വിട്ടു പോയി വീണ്ടും കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചു കോണ്‍ഗ്രസ്‌ സിങ്കങ്ങളായിമാറിയ മുന്‍ഗാമികള്‍ പലരും അലമ്പും ഉണ്ടാക്കി ഈ ചരിത്ര സംഭവത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും മുരളിജി ഇനിമേല്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായ നേതാവ്‌ തന്നെ ആയിരിക്കും . കാരണം ഇത് പ്രസ്ഥാനം കോണ്‍ഗ്രസാണ് . ഈ കോണ്‍ഗ്രെസ്സിനെപ്പറ്റി നിങ്ങള്‍ക്കാര്‍ക്കും ഒരു ചുക്കും അറിയില്ല . ഇതില് ആ സിപിഎം ലെ പോലെ പോളിറ്റ്ബ്യൂറോക്രാറ്റ് മാര് ,കേന്ദ്ര വേന്ദ്രന്മാര് , സംസ്ഥാനകമ്മിറ്റി ഗുനാണ്ടര്മാര് എന്നിവരെല്ലാം കൂടി ചര്‍ച്ചിച്ച് ,ചര്‍ച്ചിച്ച് സമയം കളയുന്ന ഏര്‍പ്പാടോന്നും ഇല്ല. ഇതില്‍ എല്ലാം കണ്ടും കെട്ടും മുകളിലോരാള്‍ ഇരിപ്പുണ്ട് . അവിടെ തീരുമാനിക്കും ആര് കോണ്‍ഗ്രസ്‌ നേതാവാകണം ,ആര് ആകണ്ടാന്നു . അതുകൊണ്ട് ഇനിമുതല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ധൈര്യമായിട്ട് വിളിക്കാം, മുരളീധരന്‍ജി സിന്ദാബാദ്‌ ....!

കുറിപ്പ് :- തോണ്ടി എറിഞ്ഞ മാളിന്യങ്ങളൊക്കെ വീണ്ടും തിരികെ വന്നടിയാന്‍ ശ്രെമം നടക്കുന്നുവെന്നു കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വൃ ..വീക്ഷണം. വിളപ്പില്‍ശാലയിലെ കുപ്പത്തൊട്ടി പോലെ ഇത്രയധികം മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുള്ള ഒരു കുപ്പത്തൊട്ടിയില്‍ നിന്ന് ‍ഒരു പ്രത്യേകരം അമേദ്യം മാത്രം തോണ്ടി എറിയാനുള്ള കോണ്‍ഗ്രസ്സുകാരുടെ ആ പ്രേത്യേഗ കഴിവുണ്ടല്ലോ അതിനിരിക്കട്ടെ ഒരു പൊന്‍തൂവല്‍ ....!

4 അഭിപ്രായങ്ങൾ:

  1. ആശംസകള്‍.......... മംഗളാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. തുടക്കം കലക്കി. എത്തേണ്ടവർ എല്ലാം എത്തേണ്ടിടത്തൊക്കെ എത്തിയില്ലെങ്കിൽ പിന്നെ എന്തരു? ഇനി നമുക്കു കലക്കാം. വയിക്കാൻ ആരും വരാത്തതിനാലാണു തട്ടത്തുമല നാട്ടുവർത്തമാനം ഞാൻ കണാമുണാ ഇട്ടിരിയ്ക്കുന്നതു. ഇനി അല്പം നന്നാക്കാം.മാരീചനാണു ശരിയ്ക്കും കലക്കുന്നത്.ആ ലേ ഔട്ടിൽനിന്നും ചില അത്യാവശ്യസാധനങ്ങൾ ചേർക്കാനുണ്ട്. വലിയെ മതി.

    മറുപടിഇല്ലാതാക്കൂ