tag:blogger.com,1999:blog-52972498849464902422024-03-13T10:31:17.381+05:30കിഞ്ചന വര്ത്തമാനംവാഴോടന്വാഴോടന്http://www.blogger.com/profile/02959474845308799742noreply@blogger.comBlogger5125tag:blogger.com,1999:blog-5297249884946490242.post-3680624780947342392010-04-26T21:15:00.001+05:302010-04-26T21:20:18.407+05:30നൂലില്‍ ഞാന്നിറങ്ങിയ കോംപ്ലാന്‍ ബോയ് ...!

ഇങ്ങനെയുള്ള കടുംകൈ ശത്രുക്കളോട് പോലും ചെയ്യാന്‍പാടില്ല.

ഐക്യരാഷ്രസഭയെന്ന ഒത്തിരി വലിയ സാമ്രാജ്യത്തില്‍ ഒരു സുല്‍ത്താനെ പോലെ വാണിരുന്ന ഒരു പാവം മനുഷ്യനെ നയിക്കണേ ...നയിക്കണേ എന്ന് പുറകേ നടന്ന് കെഞ്ചി , കാലുപിടിച്ച് , ഉന്തി തള്ളി കൂട്ടിക്കൊണ്ടു വന്ന് ഈ പരുവത്തിലാക്കാന്‍ ഈ കോണ്‍ഗ്രസ്കാര്‍ക്കല്ലാണ്ട് മനസ്സാക്ഷിയെന്ന സാധനം അല്പമെങ്കിലും ബാക്കിയുള്ള ആരെക്കൊണ്ടെങ്കിലും സാധിക്കുമോ .? ആകാശനഭസ്സില്‍ നിന്നും ചക്ക വീഴുംപോലെ ഈ കൊച്ചു തിരുവോന്തരത്ത് നിപതിച്ച ആ തേജോരൂപിയെ കണ്ട അന്ന് തുടങ്ങി മൂത്തതും മൂക്കാത്തതുംമായ കോണ്‍ഗ്രസ്സ്കാര്‍ക്ക് കുനുകുനുപ്പും കുന്നായ്മയും . തുടങ്ങിയില്ലേ എട്ടിലും പൊട്ടിലും കുരുക്കാത്ത ആരോപണങ്ങള്‍.നെഹ്രുവിയന്‍ ദര്‍ശനങ്ങളെ തള്ളിപറഞ്ഞവന് , ഗാന്ധിയെ തെറിപറഞ്ഞവന്‍ ഇസ്രായേല്‍ അമേരിക്കന്‍ പക്ഷപാതി എന്ന് വേണ്ട എന്തെല്ലാം തരത്തിലുള്ള വേണ്ടാതീനങ്ങള്..! പക്ഷെ ഞങ്ങള്‍ തിരുവോന്തരത്ത്കാര്‍ നട്ടാല്‍ മുളക്കാത്ത അത്തരം നുണകളിലോന്നും വീണു പോയില്ല അത് അദ്ദേഹത്തിന്റെ മുജ്ജന്മ സുകൃതം ..!.ഞങ്ങള്‍ അദ്ദേഹത്തെ ജയിപ്പിച്ചു വിജയശ്രീലാളിതനാക്കി പ്രത്യേക വിമാനത്തില്‍ കയറ്റി ഇന്ദ്രപ്രസ്ഥത്തിലേക്കയച്ച് വിശ്വവിശ്രുതരായി.

ഇന്ത്യയില്‍ ജനസേവനം ചെയ്യുക എന്നത് എന്ത് കഠിനമായ പണിയാണെന്ന് നോക്കണേ ..? പഠിച്ച വിഷയം ചരിത്രമായിരുന്നിട്ടെന്ത് കാര്യം . പഠിച്ചതിനപ്പുറത്താണ് ഇവിടത്തെ പൊതുപ്രവര്‍ത്തനമെന്ന് അന്നൊന്നും സ്വോപ്നത്തില്‍ പോലും നിനച്ചിരുന്നില്ല. ഇരുപത്തെട്ട് സംവത്സരങ്ങള്‍ നയതന്ത്രജ്ഞാനായി വിദേശത്ത് വിലസ്സിയപ്പോഴോന്നും പണ്ട് ചരിത്ര പുസ്തകത്തില്‍ വായിച്ചറിഞ്ഞതിനപ്പുറം ഇന്ത്യ എന്ന നാടുണ്ടെന്നും കോണ്‍ഗ്രസ് എന്ന പാര്ട്ടിയുണ്ടെന്നും അവിടെ നമ്പര്‍ ടെന്‍ജനപഥില്‍ സോണിയമാഡമുണ്ടെന്നുമൊക്കെയുള്ള ഒരു സ്തൂല വിവരം പോലും ഉണ്ടാക്കാന്‍ വഹിയാതെ പോയി.

ഐക്യരാഷ്ട്രസഭയില്‍ കോഫിയണന്‍ ഇട്ടേച്ച് പോയ വിടവ് നികത്താന്‍, ഉള്ള ആറക്ക ശമ്പളവും കളഞ്ഞു ഇറങ്ങിത്തിരിച്ച്, ആ ബാന്‍കി മൂനിനോട് അടിയറവ് പറഞ്ഞ്; വിഷണ്ണപരവശനായി; കുരങ്ങ് ചത്ത കാക്കാലനെ പോലെ നില്‍ക്കുമ്പോഴാണ് ഇവിടെ നിന്നൊരാള്‍ രണ്ട്കൈയുമാട്ടി വിളിക്കുന്നത്. പണ്ടിതുപോലൊരു വലിയ ഉദ്യോഗമൊക്കെ ഉപേക്ഷിപ്പിച്ച് നേരേ മന്ത്രിയും പ്രധാനമാന്ത്രിയുമൊക്കെയായി നൂലില്‍ കെട്ടി ഇറക്കിയ ആള്..! ആള് നിര്‍ബന്ധിച്ച് വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റുമോ ? വന്നു. വന്നപ്പോഴല്ലേ അറിയുന്നത് ഈ ജനസേവനമെന്നത് അമേരിക്ക ഇറാന് തര്‍ക്കങ്ങള്‍ പോലെ റഷ്യ ചെച്നിയ പ്രശ്നം പോലെ പിള്ളേര് കളിയല്ലന്ന്‍.

എന്ത് ത്യാഗനിര്‍ഭരമായ ജീവിതമാണ് പിന്നീടിങ്ങോട്ട് നയിച്ചത്. കോട്ടും ബൂട്ടും സ്യൂട്ടും ഒക്കെയായി പൊടി സിംബളനായി കഴിഞ്ഞിരുന്നയാള്‍ പെട്ടെന്ന് പുറം ചൊറിയുന്ന ഖദറുടുത്ത് ഇവിടത്തെ ചൂടിലും വെയിലിലും വിയര്‍പ്പൊഴുക്കി ജനസേവനം തുടങ്ങി . ഇവിടത്തെ കാറ്റും വെയിലും കൊണ്ട് വാടിപോകേണ്ടതാണ്. ഭാഗ്യത്തിനതുണ്ടായില്ല. എം.പി.യായി, കേന്ദ്രസഹമന്ത്രിയായി. വലിയ കേമനായി. അഴകുള്ള ചക്കയിലും ചുളയുണ്ടെന്നു തെളിയിച്ചു.

കാഴ്ചക്ക് സുന്ദരനായിരിക്കുക, സുന്ദരമായി ആംഗലേയം മൊഴിയുക, അല്പസ്വോല്പം

സാഹിത്യം കരതലാമലകം പോലെ കൈമുതലായിരിക്കുക, ട്വിറ്റെര്‍ എന്ന സോഷ്യല്‍ നെറ്റ്വര്ക്കില് അംഗമായിരിക്കുക എന്നിവയൊന്നും ഇന്നത്തെ കാലത്ത് അത്ര വലിയ അപരാധങ്ങളൊന്നും അല്ല .പക്ഷെ ദസ്യുക്കള്‍ക്ക് അസൂയ ഉണ്ടാവാന്‍ ഇത്രയൊക്കെ സംഗതികള്‍ ധാരാളം . ആയുസ്സിന്റെ ഏറിയ പങ്കും മുഷിഞ്ഞ പരിക്കന്‍ ഖദറും വാരിചുറ്റി ജീവിതത്തില്‍ ഒന്നുമൊന്നും ആകാനാവാത്ത സാദാ നാലണ മെമ്പര്‍ മാര്‍ മുതല്‍ ജീവിത കാലം മുഴുവനും എം.പി.യും എം.എല്‍.എ.യും ഒക്കെയായി ഒന്ന് മന്ത്രിയാകാനാഗ്രഹിച്ചു നടക്കാതെ പോയവര്‍ വരെ എത്ര പേര്..? തുടങ്ങിയില്ലേ ഓരോരോ അപവാദ പ്രചരണങ്ങള്‍ !.എന്തെല്ലാം തരത്തിലുള്ള കഥകള്‍..! ...ഹോ !

വിവരവും സംസ്കാരവുമുള്ള അമേരിക്കക്കാരൊക്കെ ദേശീയഗാനമാലപിക്കുമ്പോള്‍ കൈയും കൂപ്പി ദീര്‍ഘനിശ്വാസവും ഉതിര്‍ത്ത് ചത്തുകുത്തിയത് മാതിരി നില്ക്കുകയല്ല .നെഞ്ചില്‍ കൈ ചേര്‍ത്ത് വച്ച് അറ്റന്‍ഷനായാണ് നില്ക്കുക. ഞങ്ങളും അമേരിക്കകാരെ പോലെ സംസ്കാര സമ്പന്നരാകണമെന്ന് ഒന്ന് പറഞ്ഞ് പോയി. അതിന് എന്തൊക്കെയായിരുന്നു പുകില്...! കേസായി, വഴക്കായി, വാക്കാണമായി.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മന്ത്രിമാര്‍ കുറച്ചുപേര്‍ ചെലവ് ചുരുക്കിയാല്‍ മതിയെന്ന് പറയുന്നത് ഏത് നൈതല നിയമമാണ് ? ജീവിതത്തിലിന്നേവരെ പഞ്ചനക്ഷത്ര ഹോട്ടലിലെ സുഖശീതളമായ അന്തരീക്ഷത്തില്‍ അന്തിയുറങ്ങി അവിടത്തെ ലഞ്ചും ഡിന്നറും ഷാംപയിനും മാത്രം കഴിച്ചു ശീലിച്ച ഒരാള്‍ ഒരു സുപ്രഭാതം മുതല്‍ സാദാ മന്ത്രിമന്ദിരത്തില്‍ പണ്ടാരമടങ്ങണം എന്ന് ശഠിക്കുന്നത് എന്ത് കാട്ട് നീതിയാണ്.ആന ചടച്ചെന്ന് വച്ച് കുടത്തിനകത്ത് കയറ്റാമോ..? ജിംനേഷ്യവും സിമ്മിംഗ്പൂളും മറ്റ് ആക്ടിവിക്ടികളും ഇല്ലെങ്കില്‍ എന്ത് ജീവിതം. ദിവസം വെറും നാല്പതിനായിരം രൂപ മാത്രം വാടകയുള്ള മൌര്യ ഷെരാട്ടോന്‍ ഹോട്ടല്‍ കൊണ്ട് തൃപ്തിപ്പെടാമെന്നു വച്ചിട്ട് അതിനുമുണ്ടാക്കിയില്ലേ പൊല്ലാപ്പ്.

കോണ്‍ഗ്രസ് കാരെന്ന് പറയുന്നവര്‍ ലളിത ജീവിതത്തിന്റെ ഉപാസകരത്രേ...! സഞ്ചരിക്കുന്നത് വിദേശ നിര്‍മ്മിത ബെന്‍സ് കാറിലായാലും തലയില്‍ ഗാന്ധിത്തൊപ്പി വേണം .ഇട്ട് നടക്കുന്ന ചെരുപ്പ് കൈയിലെ റാഡോ വാച്ച് മുതല്‍ അടിവസ്ത്രങ്ങള്‍ വരെ വിദേശ നിര്‍മ്മിതവും വിലക്കൂടിയതും ആയാലും ധരിക്കുന്ന ഷര്‍ട്ടും മുണ്ടും നമ്മുടെ തൊഴിലാളികള്‍ ചര്‍ക്കയില്‍ നെയ്തെടുത്തത് തന്നെ വേണം . അതാണ് അതിന്റെ ഒരു നാട്ടുനടപ്പ്. ഈ പാവം മനുഷ്യന് ഇമ്മാതിരിയുള്ള തോന്തരവുകളൊന്നും അത്രക്ക് വശമില്ലാതെ പോയി. ചെലവ് ചുരുക്കാന്‍ വേണ്ടി കണ്ട ഏഴകളോടും അണ്ടഅടകൊടന്മാരോടുമൊക്കെയൊപ്പം എക്കണോമി ക്ലാസ്സില്‍ ഒരു മുന്‍ യു.എന്‍.അണ്ടര്‍ സെക്രെട്ടെറി യാത്ര ചെയ്യണം എന്ന് വാശി പിടിക്കുന്നത് തന്നെ ശുദ്ധ അസംബന്ധമല്ലേ ? ആരായാലും ക്ഷമിക്കില്ല . “ വിശുദ്ധ പശുക്കളുടെ കന്നുകാലി ക്ലാസ്സ് “ എന്ന് ഒന്ന് ഇണ്ടല്‍ കൊണ്ട് പോയി. ഉടനെ വന്നില്ലേ വൈതാളികന്മാര്..! അത് മാഡത്തെയും മകനെയും മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണത്രെ ..! മാടത്തിന്റെ നല്ല ശമരിയക്കാരില്‍ ഒരാളായത്കൊണ്ട് അന്ന് തടി കേടാകാതെ രക്ഷപ്പെട്ടു .

തഥാഗഥമായി വികസിപ്പിച്ചെടുത്ത എന്തെല്ലാം എടാകൂടങ്ങളാണ് കള്ളപരിഷകളെല്ലാം ചേര്‍ന്ന് ഇവിടെ ഉണ്ടാക്കി തീര്‍ത്തത് ..! കണ്ട വാവിനും സംക്രാന്തിക്കും മാസ്സപ്പിറവിക്കുമാക്കെ അവധി കൊടുക്കുന്നതിന്റെ കൂട്ടത്തില്‍ മഹാത്മാവിന്റെ ജന്മ ദിനത്തിന് അവധി കൊടുക്കേണ്ടതില്ല എന്നുപറഞ്ഞാല്‍ പുകില്. വര്‍ഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും മുഖത്തോട് മുഖം നോക്കിയിരുന്നു ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഒരു വഹയാക്കിയ പ്രശ്നത്തിന് സൗദി മധ്യസ്ഥം വഹിക്കണം എന്ന പച്ചപരമാര്‍ത്ഥം നല്ല പുത്തി കൊണ്ട് ഒന്ന് പറഞ്ഞു പോയാല്‍ അതിന് പുകില് . കടശ്ശിയായി കണ്‍ഠപാശമായ ഒന്ന് ഇപ്പോള്‍ ഇങ്ങനെയും .

ഉലകിലെ കലഹങ്ങളുടെ കാരണങ്ങളെല്ലാം കനകം കാമിനി എന്നിങ്ങനെയുള്ള രണ്ട് വലിയ വിഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്നതായാണ് പണ്ടുള്ളവര്‍ തെര്യപ്പെടുത്തി വച്ചിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ രണ്ടും സമാസമം വന്നിരിക്കുന്നു. വേണോ വേറെ പൂരം..!

സുനന്ദയെന്ന സ്വൊര്‍ണ്ണം പോലുള്ള കാശ്മീരി തരുണിയും ഐ.പി.എല്‍.എന്ന സ്വൊര്‍ണ്ണം വിളയുന്ന കളിയും. അസൂയക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെടാന്‍ ഇനിയെന്ത് വേണം ..?

രണ്ട് ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച് മൂന്നാമതൊരാളെ തേടുന്ന ഒരു സ്ത്രീയോട് രണ്ട് ഭാര്യമാരെ ഉപേക്ഷിച്ചു മൂന്നാമതൊരു വേക്കന്‍സിയും ഒഴിച്ചിട്ടിരിക്കുന്ന ഒരാള്‍ക്ക് സ്വോഭാവികമായും ഉണ്ടാകാവുന്ന അനുതാപം; അനുകമ്പ; അനുരാഗം എന്നീ വകുപ്പുകളില്പെടുത്താവുന്ന ഒരു വികാരം എന്നല്ലേ ഇതിനൊക്കെ വിശേഷിപ്പിക്കാന്‍ കഴിയൂ..? ഏത് കണശ്മഹൃദയര്‍ക്ക് പോലും ഉണ്ടാകാനിടയുള്ള വികാരം. അതിന് ഇത്രത്തോളം കീചകനാടകങ്ങള്‍ അരങ്ങ് തകര്‍ക്കണമായിരുന്നോ..? കശ്മലന്മാര്...! രാഹുല്‍ജിക്ക് കൊളംബിയാക്കാരിയുടെ കരം കവര്‍ന്ന് ഉല്ലാസ്സ നൗകയില്‍ , കുമരകം കായലിന്റെ ഓളപ്പരപ്പിലൂടെ ഡൂയറ്റും പാടി നടക്കാം , ഒളിവിന്റെ മറവില്‍ ഉണ്ണിത്താന്‍ജിക്കും തിവാരിജിക്കും പരകായ പ്രവേശം നടത്താം ഒരു അമേരിക്കന്‍ നായര്‍ക്ക് ഇതൊന്നും പാടില്ല..! ഇത് ഏത് കോത്താളത്തിലെ ന്യായം ...!

യവ്വനവും തടിമിടുക്കുമുള്ള കോടിക്കണക്കിന് സുന്ദരകളേബരന്മാര്‍ , വിത്തിനൊരു നാരീബന്ധം കൈമുതലായില്ലാതെ തെക്ക്വടക്ക് നടക്കുമ്പോള്‍ പത്തറുന്നൂറ് പൂര്ണചന്ദ്രന്മാരെ കണ്ട് മടുത്ത ഒരാള്‍ ഒരു കച്ചവാര്‍ക്കുഴലിയുടെ കരവും ഗ്രഹിച്ച് പാറിനടക്കുന്നു..! അസൂയ ഉണ്ടാവാന്‍ വേറെന്ത് വേണം ? ഗവേഷണങ്ങള്‍ നടക്കുന്നതല്ലാതെ അസൂയക്കും കുശുമ്പിനും ഇന്നേവരെ മരുന്നൊന്നും കണ്ട് പിടിച്ചതായി അറിവില്ല. എന്താ ചെയ്യുക ...!

ദൈവത്തിന്റെ സ്വൊന്തം നാട്ടില്‍ മറ്റെല്ലാം മതിയാകോളം ഉണ്ടെങ്കിലും ഐ.പി.എല്‍.മാത്രം ഇല്ല. അതിന്റെ നാണക്കേട് നാണമുള്ളവര്‍ക്കല്ലേ മനസ്സിലാകൂ.? കേരളമെന്ന പേര് കേട്ടാല്‍ ചോര തിളയ്ക്കുന്ന ആര്‍ക്കായാലും “നിദ്ര നിശയിങ്കല്‍ പോലും” ഇല്ലാതാകും. താരറാണിമാരും മദ്യരാജാക്കന്മാരും കള്ളപ്പണക്കാരും ചൂതാട്ടക്കാരും കൈയടക്കി വച്ചിരിക്കുന്ന സാമ്രാജ്യത്തില്‍ ചങ്കുറപ്പോടെ കയറിച്ചെന്ന് കഥമപി കേരളത്തിന്റെ പതാക നാട്ടാന്‍ ആണൊരാള്‍ മാത്രമേ ഉണ്ടായുള്ളു . അല്പസ്വോല്പം പൂഴികടകനൊക്കെ വേണ്ടി വന്നുവെന്നത് നേര്. ഫലപുഷ്കലമായി കാര്യങ്ങള്‍ നേടി.

എം.പി. മാരും കേന്ദ്രമന്ത്രിമാരും മറ്റ് ഗുണാണ്ടര്‍മാരുമായി ഇത്രയേറെപ്പേര്‍ മലയാളികളെന്നു പറഞ്ഞ് നടന്നിട്ട് ഒരാളെ കിട്ടിയോ കൂട്ടിന് ? പണമെറിഞ്ഞ് പങ്കാളികളാവാന്‍ ഒരുത്തനെ കിട്ടിയോ ? ലുബ്ധന്മാര്‍..! എല്ലാറ്റിനും തുണയായി നിന്നത് സുനന്ദ മാത്രം. പാവം എന്ത് മാത്രം വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ചു. അദ്ധ്വാനിക്കുന്നത് ആരായാലും പ്രതിഫലം കിട്ടണം ..വിയര്‍പ്പിന്റെ കൂലിയായി എണ്‍പത് കോടി കിട്ടി. ഷെയറായിട്ട്. തികച്ചും സ്വോഭാവികം. അതിനെന്തെല്ലാം പുകിലാ ഇവിടുണ്ടാക്കിയത്...! ഈ വയ്യാവേലിയൊന്നും വേണ്ട , പോട്ടെ പുല്ല് എന്ന് കരുതി ആ പണം വേണ്ടാന്ന് വച്ചു. എന്നിട്ടും തീര്‍ന്നോ...? എല്ലാം ഭാവി വധുവിന് വേണ്ടിയായിരുന്നുപോലും ...! നന്ദിയില്ലാത്ത വര്‍ഗ്ഗം...!

എല്ലാം സഹിക്കാം ഇത്തവണ നമ്പര്‍ ടെന്‍ ജനപഥിന്റെ വാതായനങ്ങളും കൊട്ടിയടച്ചുകളഞ്ഞു . അതിത്തിരി കട്ടിയായി പോയി. അതിലൂടെ ജനസേവനത്തിന്റെ വാതിലുകളല്ലേ കൊട്ടിയടച്ചത്. ഒറ്റാലില് കിടന്നതും പോയി കിഴക്ക് നിന്ന് വന്നതും പോയി. പോട്ടെ ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ലല്ലോ.

കെ.പി.കേശവമേനോന് മഹാനാണ് മഹാരഥനാണ് മാങ്ങാത്തൊലിയാണൊന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യം ? അദേഹം ജനിച്ചു വളര്‍ന്ന പാലക്കാട് ജില്ലയിലെ തരൂര്‍ എന്ന ഇത്തിരി പോന്ന നാടിന് ഇന്നീക്കാണുന്ന പ്രൌഢിയും പത്രാസ്സുമൊക്കെയുണ്ടാക്കി ലോകഭൂപടത്തില്‍ മതിയായ സ്ഥാനം നേടിത്തരാന്‍ ഈ പാവം ശശി തന്നെ വേണ്ടി വന്നു. ശശിതരൂര്‍ തന്നെ വേണ്ടി വന്നു. ആ ഒരു നന്ദി ..കടപ്പാട് മറ്റാര്‍ക്കും ഉണ്ടായില്ലെങ്കിലും മിനിമം തരൂര്‍ കാര്‍ക്കെങ്കിലും ഉണ്ടാവണം...ഉണ്ടായിരിക്കണം.

പിന്മൊഴി

പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ കൂടെ നിര്‍ത്താന്‍ നല്ല ഇംഗ്ലീഷ് വശമല്ലാതെ പോയതും വി.എസ്സിന് വിനയായി.

ഷാജഹാന് ( മുന്‍ പൊളിറ്റിക്കല്‍ സെക്രെട്ടറി)

അതേ കാരണം കൊണ്ടാണല്ലോ ഷാജഹാന്മാര്ക്ക് ഇന്നീ കാണുന്ന പത്രാസ്സൊക്കെ ഉണ്ടായത്വാഴോടന്http://www.blogger.com/profile/02959474845308799742noreply@blogger.com2tag:blogger.com,1999:blog-5297249884946490242.post-46532969849353231662010-03-14T23:08:00.003+05:302010-03-14T23:27:23.576+05:30നിത്യാനന്ദയും ഉണ്ണിത്താനും പിന്നെ ഞങ്ങളും

ഭരണഘടന ഉറപ്പ്നല്‍കുന്ന മൌലികാവകാശങ്ങളുടെ നേര്‍ക്കുള്ള നഗ്നമായ കടന്നു കയറ്റം എന്നല്ലാണ്ട് ഇതിനൊക്കെ ഇപ്പോള്‍ എന്താ പറയുക...? ഒരു സ്വാമിക്ക് ..അതും ഈ ദേശത്തും മറുദേശത്തും നിരവധി ആശ്രമങ്ങളും നരേന്ദ്രമോഡിയെന്ന സിംഹക്കുട്ടിയടക്കം മുപ്പത്തിമുക്കോടി എന്തിനും പോന്ന ആരാധകവൃന്ദവുമുള്ള സര്‍വ്വസംഗപരിത്യാഗിയായ ഒരു സ്വാമിക്ക്പോലും ഒരു പൌരന് അനുവദിച്ചു നല്‍കിയിട്ടുള്ള വ്യക്തി സ്വാതന്ത്ര്യവും ലൈംഗിക സ്വാതന്ത്ര്യവും ലഭ്യമല്ലാന്നുവന്നാല് ഞങ്ങളൊക്കെ (സക്കറിയാമാഷും ഞാനും മറ്റുചിലരും) ഇവിടെ ബുദ്ധിജീവികളെന്നു പറഞ്ഞു ജീവിചിരുന്നിട്ട് എന്ത് കാര്യം ..?

ഉഭയ സമ്മത പ്രകാരം ഭക്തിയുടെ തണലില്‍, ഒളിവിന്റെ മറവില്‍ യോഗീവര്യനായ ഒരു സ്വാമിയും ഒരു സിനിമാനടിയും ഒന്നിച്ചു ശയിക്കുന്നിടത്തെക്ക് ഒളിക്യാമറയുമായി ചെല്ലുക ,അവര്‍ തമ്മിലുള്ള തികച്ചും പരിപാവനമായ കിടപ്പറ രംഗങ്ങള്‍ നിര്‍ലജ്ജം പകര്‍ത്തുക , ചൂടാറുംമുമ്പേ ആ രംഗങ്ങള്‍ ചാനലുകളും ഇന്റര്‍നെറ്റും വഴി ആളുകളുടെ സ്വീകരണമുറികളിലെത്തിക്കുക, തികച്ചും നിയമവിധേയമായി നടത്തുന്ന ആശ്രമങ്ങള്‍ക്ക് നേരെ കല്ലെറിയുക,അടിച്ചു തകര്‍ക്കുക . എന്തൊരു തെമ്മാടിത്തം ! സദാചാരപോലീസ് ചമയാന്‍ ഇവര്‍ക്കൊക്കെ ആര് നല്കി ഈ അധികാരങ്ങള്‍..!

ഇത്രയും ഭൂകമ്പം ഉണ്ടാവാന്‍ വേണ്ടി എന്ത് തെറ്റാ സ്വാമി ചെയ്തെ..? ലോകം മുഴുവന്‍ ചുറ്റി ആത്മീയ പ്രഭാഷണം നടത്തി ജനലക്ഷങ്ങളെ ആനന്ദതുന്ദിലരാക്കിയതോ ? ടിവി ചാനലുകളിലൂടെ ജനത്തെ ആത്മനിര്‍വൃതിയില്‍ ആറാടിച്ചതോ ? അങ്ങനെയെങ്കില്‍ അതിനേക്കാള്‍ വലിയ ദൈവങ്ങള്‍ ആസാമിമാരായി , വന്‍ കോര്‍പറേറ്റ് ശക്തികളായി വാഴുന്ന നാട്ടില്‍ ഈ പാവം സ്വാമിയെ മാത്രം വേട്ടയാടി നശിപ്പിക്കില്ലല്ലോ ..? പിന്നെ എന്താ ഈസ്വാമി ചെയ്ത അക്ഷന്തവ്യമായ അപരാധം ? തെന്നിന്ത്യയിലെ പ്രമുഖതാരസുന്ദരികള്..തണ്ടാര്മിഴികള് സ്വാമിക്ക് പാദപൂജയും ദേഹപൂജയും ചെയ്ത് ആനന്ദസായൂജ്യമടഞ്ഞു. അത്ര തന്നെ . അസൂയ...അസൂയ ! തനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങള്‍ വേറൊരാള് അനുഭവിക്കുന്നത് കാണുമ്പോള്‍ ഒരു ശരാശരി ഇന്ത്യാക്കാരനുണ്ടാകുന്ന അതേ അസൂയ..!

സ്വാമിയെ കല്ലെറിയാന്‍ വേണ്ടുന്ന നിയമത്തിന്റെ എന്ത് പരിരക്ഷയാണ് ഈ വിദ്വാന്മാര്ക്കുള്ളത് ? ദണ്ഡനീതിയുടെ ഏതു വകുപ്പ് പ്രകാരമാണ് സ്വാമിക്ക് നേരേ വാളോങ്ങുന്നത് ? പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീക്കും ഉഭയസമ്മത പ്രകാരം ഇവിടെ എന്ത് കുന്ത്രാണ്ടവും ഒപ്പിക്കാം എന്ന് നിയമം ഉറപ്പ് നല്കുന്നു . പിന്നെന്താ ഇവര്‍ക്കൊക്കെ ഇത്ര ചൊറിച്ചില്‍ ..? അതിന് ഇവനൊക്കെ നിയമത്തിന്റെ തറ പറ എന്തെന്നറിയോ ..? ചുക്കോ ചുണ്ണാമ്പോ എന്തെന്നറിയോ ? നിത്യാനന്ദ തമിഴ് സംസ്കാരത്തിന് മുറിവേല്‍പ്പിച്ച് പോലും. മുറിവേല്‍പ്പിക്കാന്‍ വേണ്ടി തമിഴ് സംസ്കാരം എന്താ വല്ല ആടോ മാടോ മറ്റോ ആണോ? ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തമിഴ് സംസ്കാരത്തിന് പ്രത്യേക വകുപ്പുകള്‍ വല്ലതും ഉള്ചേര്ത്തിട്ടുണ്ടോ..? തമിഴ്നാട്ടില്‍ കോടിക്കണക്കിന് അണ്ണാച്ചിമാര് പിണ്ണാക്ക്മാടന്മാരായി ജീവിച്ചിരുന്നിട്ടും ഇതൊക്കെ ചോദിക്കാന്‍ നാമ്മള്‍ ബുദ്ധിക്കമ്മിറ്റിക്കാര് തന്നെ വേണ്ടിവന്നു. .ചാരുനിവേദിതയും ജ്ഞാനിയുമടക്കമുള്ള ബുദ്ധികമ്മിറ്റിക്കാര്. ബുജി കമ്മിറ്റിയുടെ തമിഴ്നാട് ഘടകത്തിന്റെ തലതൊട്ടപ്പന്മാര്.

ഹോ..രാജ്മോഹന്‍ ഉണ്ണിത്താന് ആരായിരുന്നു മോന് ..! ഈ രാജ്യത്ത് അന്യം നിന്ന് കൊണ്ടിരിക്കുന്ന അപൂര്‍വം ഗാന്ധിയന്മാരില് അഗ്രേസരന്‍ .കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മറുകരകണ്ട നെടുനായകന്. ഗര്‍ജിക്കുന്ന (ഗര്‍ജിച്ചിരുന്ന) സിംഹം. ഷാജികൈലാസ് സിനിമകളിലൂടെ പ്രേഷക മസ്സുകളില് കുടിയേറി കുടില്‍കെട്ടിയ സിനിമാസ്റാര്. വിഗും കൂളിംഗ്ലാസ്സും വെച്ചില്ലെങ്കിലും സുന്ദരന്‍. അദേഹത്തിന്റെ നവാണെങ്കിലോ മൃദുലതരളിതം അവിടെ സരസ്വതി വിളയാടും. അദ്ദേഹത്തിന്റെ ത്വക്ക്പാരുഷ്യം കഠിനകടോരം. കണ്ടാമൃഗം ലജ്ജിച്ചു അടിയറവു പറയും. അദ്ദേഹത്തെ പോലെ സകലകലാവല്ലഭനും ക്രാന്തചക്ഷുസ്സ്മായ ഒരു നേതാവിനെ ഇക്കാലത്ത് മരുന്നിനു പോലും വേറെ കിട്ടാനില്ല. ഭൂമിമലയാളത്തില് അദേഹത്തിനറിയാത്തതായി ഒന്നുരണ്ടു കാര്യങ്ങളെ ഉണ്ടാവൂ. അതില്‍ ഒന്ന് KPCCഓഫീസില്‍ പ്രസിഡന്റിന്റെ മുറിയുടെ പുറത്തു വച്ചിരിക്കുന്ന ബക്കറ്റിന്റെയും വെള്ളത്തിന്റെയും കഥ. മറ്റൊന്ന് കൈകാലുകള്‍ തല്ലി ഓടിക്കപ്പെട്ട കണ്ണൂര്‍ DCC മെമ്പര്‍ പുഷ്പരാജിന്റെയും അദ്ദേഹത്തിന്റെ സഹോദരിയുടേയും കഥ. ഒപ്പം കെ.സുധാകരന് മാസത്തില്‍ നാലുതവണ വീതം ചെന്നൈയില്‍ പോകുന്നതിന്റെ പൊരുളും.

മേപ്പടി സദ്ഗുണങ്ങളാല്‍ കെങ്കേമനായ ആ സുഗ്രീവനെയല്ലേ പിഡിപിക്കാരും സിപിഎം കാരും ചേര്‍ന്ന് ആരോരുമില്ലാത്ത ഒരു വീട്ടില്‍ വച്ച്, ഒരു അര്‍ദ്ധരാത്രി നേരത്ത് ഭര്‍ത്താവുള്ള ഒരു സ്ത്രീയെയും ചേര്‍ത്തു വച്ച് പീഡിപ്പിച്ചത്..! അതും അദ്ദേഹം സഹോദരിയെ പോലെ കരുതിയിരുന്ന ഒരു സ്ത്രീയെയും ചേര്‍ത്തു ...! സഹോദരിയെ പോലെ എന്നല്ല. സഹോദരി തന്നെ . തൂവല്‍ കണ്ടാലറിയില്ലേ ആമയാണെന്ന്..! ഇക്കാലമത്രയും ഊണും ഉറക്കവും ഇല്ലാതെ ജനസേവനം ചെയ്തതിന് അവസാനം ജനങ്ങളെന്ന അക്കാനിമാടന്മാര് നല്കിയ പ്രതിഫലം...! സ്വന്തം മകനെ കൂട്ടിവരാന്‍ കൊല്ലത്ത് നിന്ന് ബാംഗ്ലൂര്‍ക്ക് പോകുംവഴി മഞ്ചേരിയിലെത്തിയപ്പോള്‍ സമയം അര്ദ്ധരാത്രിയായിപോയി. ഏതോ ഒരു അഞ്ചാംപത്തിക്കാരന്റെ വാക്ക് കേട്ട്, വഴിക്ക് വച്ച് കണ്ട നാട്ടുകാരികൂടിയായ സേവാദള്‍ ബഹനുമായി ആളൊഴിഞ്ഞ ഒരു വീട്ടില്‍ പോയി ഒരു രാത്രി ഒന്ന് അന്തിയുറങ്ങി . അത്ര തന്നെ ! അപ്പോഴേക്കും കടന്നല്‍ക്കൂട് ഇളകി വന്നില്ലേ ..? സദാചാരത്തിന്റെ കാവല്‍ നായ്ക്കള്‍....! പ്ഫൂ.........! പുരോഗമനവാദികളാണത്രേ..പുരോഗമനവാദികള്‍ ! ഒരു പുരുഷനും സ്ത്രീയും ഒറ്റയ്ക്കൊരു വീട്ടില്‍ ഒന്നിച്ചു താമസിച്ചാല്‍ പിടിച്ച്കെട്ടുന്ന ഇവരോക്കെയത്രേ പുരോഗമനവാദികള്‍..!

എന്തിന് ഉണ്ണിത്താന്റെ കാര്യംപറയണം , പത്തെന്പ്പത്തഞ്ചുവയസായി കുഴിയുണ്ടാക്കി അതിലേക്ക് കാലും നീട്ടിയിരിക്കുന്ന ആ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിവാരി സാറിനെ ഇവര്‍ വെറുതെ വിട്ടോ .? പരിണിതപ്രജ്ഞനായ അദ്ദേഹത്തിന് പോലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഉദാത്തമായ ആ സംരക്ഷണം ലഭ്യമായോ ? അദ്ദേഹത്തെയും പിടികൂടി വിചാരണ ചെയ്തു കളഞ്ഞില്ലേ . മുഠാളന്മാര്.....! ഉണ്ണിത്താന് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയോടൊപ്പം കഴിഞ്ഞെങ്കില്‍ ഇദ്ദേഹം ചെയ്ത തെറ്റെന്താ ..? പ്രായപൂര്‍ത്തിയായതും ആകാത്തതുമായ ഒന്നിലേറെ സ്ത്രീകളോടൊപ്പം ഒരേ സമയം കാമാകേളികളാടിയതത്രേ..! ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടിയടിക്കണം ! അസൂയ പണ്ടാരങ്ങള് !

ഇത്രയും വൃത്തികെട്ട സാംസ്കാരിക കാപട്യം പണ്ട് കാലത്ത് പോലും ഇവിടുണ്ടായിരുന്നില്ല. അന്നൊക്കെ ഇവിടെ ജീവിച്ചിരുന്ന കാരണവന്മാര് നാലും അഞ്ചും കല്യാണങ്ങള്‍ വരെ കഴിച്ചിരുന്നു. ഒന്നാം കുടി , രണ്ടാം കുടി, മൂന്നാം കുടി എന്നിങ്ങനെ ഔദ്യോഗികമായി. അനൌദ്യോകമായി വേറെയെത്രയെണം...! ഭാഗ്യവാന്മാര് ! സുകൃതം ചെയ്ത ജന്മങ്ങള്..! അതൊക്കെ ഒരു കാലം..! അതൊക്കെ ഇന്നിനി വരാത്ത വിധം എന്നെന്നേക്കുമായി പോയ്പ്പോയില്ലേ ! ഇന്നാണെങ്കിലോ, ഒരു കല്യാണം കഴിച്ചു അതില്‍ തന്നെ ഒതുങ്ങി കൂടണം പോലും . മട്ടന്‍ ബിരിയാണിയാണെങ്കിലും ദിവസേന കഴിച്ചാല്‍ ഏത് ബിരിയാണി കൊതിയനും മടുത്തു പോകില്ലേ ? ഒരു ദിവസം ബിരിയാണിയെങ്കില്‍ അടുത്ത ദിവസം പത്തിരീം ഇറച്ചിക്കറീം. അതിന്റടുത്ത ദിവസം നല്ല പുളിശ്ശേരിയും സാമ്പാറും പായസവും ഒക്കെ ചേര്‍ത്തു ഒരു സദ്യ. അതല്ലേ അതിന്റെ ഒരു കാവ്യ നീതി. അതിന്റെ ഒരു നാട്ടു നടപ്പ്. ഇതൊക്കെ ഇവിടെ ആര്‍ക്ക് മനസ്സിലാകാന്‍...!

ഇതെന്ത് നാടാണപ്പാ... ഇവിടെ കമിതാക്കള്‍ക്ക് അത്യാവശ്യം വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ എന്തെങ്കിലുമുണ്ടോ...? പ്രണയ മിഥുനങ്ങള്‍ക്ക് ഒന്നിച്ചിരുന്നു കൊക്കുരുമാന് പാകത്തിന് ഒരു നല്ല പാര്‍ക്കുണ്ടോ ? ഒരു നല്ല ബീച്ചുണ്ടോ ? അഥവാ ഉണ്ടെങ്കില്‍ തന്നെ സമാധാനത്തോടെ അവിടൊക്കെ പോയിരുന്നു പ്രണയിക്കാന്‍ പാറ്റോ.? സദാചാര പോലീസോ PDPക്കാരോ പിടികൂടില്ലേ ? ഇവിടെ കമിതാക്കള്‍ക്ക് അല്ലലില്ലാതെ ഒരുമിച്ചു കഴിയാന്‍ പറ്റിയ നല്ല ഒരു ലോഡ്ജോ നല്ല ഒരു ഹോട്ടെലോ ഉണ്ടോ ? നല്ല ഒരു നൈറ്റ്ക്ലുബുണ്ടോ? ജനങ്ങളുടെ ലൈംഗിക പട്ടിണി മാറ്റാന്‍ വേണ്ടുന്ന തരത്തില്‍ ആവശ്യത്തിന് വേശ്യാലയങ്ങളുണ്ടോ ? പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയോടൊപ്പം ആളൊഴിഞ്ഞ ഒരു വീട്ടില്‍ ഒരു അര്‍ദ്ധരാത്രി പോലും ഒന്നിച്ചു താമസിച്ചു മടങ്ങി പോകാന്‍ പറ്റോ ? ഇവിടെ സീരിയല്‍ നടികള്‍ക്ക് പോലും രണ്ടു പെഗ്ഗടിച്ചു തലയൊന്നുച്ചുറ്റിപോയാല് രാത്രി കാറില്‍ കിടന്നൊന്നുറങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടോ ? ഇവിടെ ഭര്ത്താവല്ലാണ്ട് മറ്റാരോടെങ്കിലുമൊപ്പം നെല്ലിയാമ്പതിയിലോ മറ്റോ പോയി ഒരാഴ്ച ഒന്നിച്ചു സമാധാനത്തോടെ താമസിക്കാന്‍ പറ്റോ ? മോറല്പോലിസ് ചോദ്യം ചെയ്യില്ലേ ? ഇത്രയും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത ലോകത്തെവിടെയെങ്കിലും കാണുമോ ? അല്ല...എല്ലാറ്റിനും ഞങ്ങളെ തന്നെ കുറ്റം പറഞ്ഞാല്‍ മതി . ഞങ്ങളല്ലാണ്ട് വേറാരെങ്കിലും ഈ പട്ടിക്കാട്ടില് വന്ന് ജനിക്കോ ..? ഈ കണ്ട്രീഫെല്ലോസിന്റെ മദ്ധ്യേ ..!

വല്ല അമേരിക്ക യിലോ മറ്റോ ആണെങ്കില്‍ ഇതാണോ അവസ്ഥ ? എന്ത് സമാധാനം ..! യെത്ര സുന്ദരം...! . അവിടെയൊന്നും കപടസദാചാരവാദികളായ നാട്ടുകാരില്ല പിടിച്ചുകെട്ടിയിടുന്ന പിഡിപിക്കാരോ സി.പി.എംകാരോ ഇല്ല. അവിടയോക്കെ വസ്ത്രങ്ങള്‍ മാറുന്നത് പോലല്ലേ പങ്കാളികളെ മാറുന്നത്..! ബീച്ചിലും പാര്‍ക്കിലുമൊക്കെ ഉടുത്തും ഉടുക്കാതെയുമല്ലേ മിഥുനങ്ങള്‍ കാമാകേളികളാടുന്നത് .അവിടൊക്കെ പ്രണയപരവശരായ കമിതാക്കള്‍ക്ക് ഏത് അര്‍ദ്ധരാത്രിക്കും സ്വൈരമായി വിഹരിക്കാം. സദാചാരത്തിന്റെ അപ്പോസ്തലന്മാരാരും പിടികൂടി സ്മാര്‍ത്തവിചാരം ചെയ്യില്ല.

മറ്റു നാടുകളിലെ സംസ്കാരമെന്തെന്നറിയാന് ഇവനൊക്കെ സ്വന്തം പഞ്ചായത്തിന്റെയോ താലൂക്കിന്റെയോ ‘ഠ’ വട്ടത്തിന് പുറത്തൊരു ലോകം എന്തെന്ന് കണ്ടിട്ടുണ്ടോ ? കൂപമണ്ടൂകങ്ങള്‍...! പോട്ടെ ഈരേഴുലകവുംചുറ്റിയ വാലിവന് സക്കറിയാസാര്‍ അവിടെയൊക്കെ കണ്ട കാര്യങ്ങള്‍ പച്ചമാലയാളത്തില് പകര്ത്തിവച്ചിട്ടില്ലേ? ആ സഞ്ചാര സാഹിത്യ കൃതികളെങ്കിലും ഈ ക്ണാപ്പന്മാര്ക്ക് ഒന്ന് വാങ്ങി വായിച്ചു നോക്കിക്കൂടെ ? ഇനിയെന്നാ ഇവനൊക്കെ പരിഷ്കൃത സമൂഹത്തിന്റെ ജീവിതം എന്തെന്ന് പഠിക്കുക ...? കപടമായി താലോലിച്ച് പോരുന്ന ഈ ഫ്യൂഡല്‍ സദാചാരത്തിന്റെ പൂച്ച് കുഴിച്ചു മൂടുക ?

പിന്മൊഴി:- “കൃഷ്ണഗിരിയിലെ ഭൂമി ശ്രേയാംസ്കുമാര്‍ കൈയ്യേറിയതല്ല. പരമ്പരാഗതമായി കിട്ടിയതാണ്.”- C.R. നീലകണ്ഠന്

അതിവിടയം അകത്തെങ്കില്‍ അതിസാരം പുറത്ത്.

വീരകുമാരന്മാരും മുനീര്സാറും മാത്തുക്കുട്ടിച്ചായനുമൊന്നും ഇല്ലെങ്കില്‍ എന്ത് നീലകണ്ഠന് ? എന്ത് കാളകണ്ഠന്‍ ?

വാഴോടന്‍http://www.blogger.com/profile/02959474845308799742noreply@blogger.com4tag:blogger.com,1999:blog-5297249884946490242.post-64011704122970436192009-09-20T15:02:00.005+05:302009-09-22T14:56:17.787+05:30 എല്ലാവരും കൂടി മുക്കി എന്റെ മകളെ ഒന്ന് പ്രസവിപ്പിക്കൂ ..പ്ലീസ്

ഈ എഫ്.ബി ഐ , ഇന്റര്‍പോള്‍ ,സ്കോട്ട്ലാന്‍ഡ്യാര്‍ഡ് തുടങ്ങിയ ഗണത്തില്‍ പെടുത്താന്‍ എന്തുകൊണ്ടും യോഗ്യരാണ് നമ്മുടെ പത്ര പ്രവര്‍ത്തകരും എന്ന് സമ്മതിക്കാന്‍ എന്താ നമുക്കൊക്കെയിത്ര വൈക്ലബ്യം. ഷെര്‍ലോക്ഹോംസ് , ഹെര്ക്ക്യൂ ള്‍ പൊയ്റോട്ട് തുടങ്ങിയവരുടെ നിരയില്‍ കസേര വലിച്ചിട്ടു ഇരിക്കാന്‍ ത്രാണിയുള്ള എത്ര എത്ര അപസര്പക വീരന്മാരാണ് ഇവിടെ ഈ ഓണംകേറാമൂലയില്‍ കിടന്നു പൊടിയും കൂറയുമടിച്ചു ആരുമാരുമറിയാതെ മണ്ണടിഞ്ഞു പുഴുതിന്നു പോകുന്നത്. അല്ലെങ്കിലും ഈ മുറ്റത്തെ മുല്ലയുടെ മണം അങ്ങനയാ. അത് നമ്മുടെ മൂക്കിന്റെ അന്ഡകടാകം ഭേദിച്ച് ഉള്ളിലോട്ടു കയറിയാലും അത് മണമാണെന്ന് സമ്മതിച്ചു കൊടുക്കുക എന്നത് നമ്മള് മലയാളീസിന് ആകാശം ഇടിഞ്ഞു വീഴുന്നത് പോലയോ സ്വൊന്തം കളിമണ്തല പോയ്പോകുന്നത് പോലയോ ഉള്ള ഒരു സംഗതിയാ .ഉദാഹരണത്തിന് ഒരു മലയാളി റോക്കറ്റിലേറി അങ്ങ് ചന്ദ്രനിലിറങ്ങി അവിടത്തെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരാഴ്ച തങ്ങി , അവിടത്തെ കൌതുക വസ്തുക്കളും ശേഖരിച്ചു വിജയ ശ്രീലാളിതനായി മടങ്ങി വന്നെന്നിരിക്കട്ടെ ,നമ്മള് ഒട്ടു അംഗീകരിച്ചു കൊടുക്കുമോ ? നമ്മള് മലയാളീസ് എന്താ പറയുക " ഓ..അതിലിപ്പോള്‍ എന്തിരിക്കുന്നു? ഇവിടെ അരൂരില്‍ നിന്ന് കൊച്ചിയില്‍ പോയി അവിടത്തെ വൈകുണ്ടേശ്വോരം ലോഡ്ജില്‍ താമസിച്ചു മസാല ദോശയും കഴിച്ചു, ഒരു ദിനേശ് ബീഡിയും വലിച്ചു വരുന്നത് പോലുള്ള ഏര്‍പ്പാടല്ലേ . അതിലെന്തിത്ര വര്‍ണിക്കാന്‍" എന്നായിരിക്കും. മറിച്ചു അതെ കാര്യം അമേരിക്കക്കാര്‍ സായിപ്പന്മാര് ആരെങ്കിലും ഒന്ന് ചെയ്യട്ടെ ,അതിനെപ്പറ്റി വര്‍ണിക്കാന്‍ നമ്മുടെ കഴുത്തിനു ചുറ്റും ആയിരം നാവായിരിക്കും.

കേരളാ പോലീസ് ,ക്രൈം ബ്രാഞ്ച് ,സ്പെഷ്യല്‍സെല്‍ , മ ണ്ണാങ്കട്ട എന്ന് വേണ്ട ആ പുലികള്‍ സി ബി ഐ ക്കാര് വരെ തല കുത്തി നിന്ന് അന്യഷിച്ചിട്ടു തെളിയിക്കാന്‍ കഴിയാത്ത എത്ര എത്ര കേസുകളാ കുറ്റാന്യക്ഷണപടുക്കളായ നമ്മുടെ പത്രക്കാര് പിള്ളേര് കിളി കിളി പോലെ, പുഷ്പം പുഷ്പം പോലെ തെളിയിച്ചിരിക്കുന്നത്. പക്ഷെ അതൊന്നു സമ്മതിച്ചു കൊടുക്കുക, ങ്ങ .ഹ അതില്‍ പരം അപരാധം വേറെയുണ്ടോ ? ആ സുകുമാരക്കുറുപ്പ് മുങ്ങിയ സമയത്ത് നമ്മുടെ ചാനല്‍ പിള്ളേരും അപസര്പക പത്രപ്രവര്‍ത്തകരും ഒന്നും ഇന്നത്തെ യത്ര ഉഷാറല്ലാതായി പോയി . അത് ഇന്നായിരിക്കണമായിരുന്നു. വിത്ത് ഇന്‍ ഇരുപത്തിനാല് മണി ക്കൂറില് ഇതിയാനെ ചെവിക്കു പിടിച്ചു നമ്മുടെ മുമ്പില്‍ കൊണ്ടിട്ട് നമ്മുടെയൊക്കെ കണ്ണ് തള്ളിചെനെ

ശീതസമരക്കാലത്ത് പഴയ സോവിയറ്റ് യൂണിയന്റെ കെ.ജി ബി ചാരന്മാരെ സി ഐ ഏ ക്കാര് പിടിക്കുന്നതിനെക്കാള്‍ എത്ര വിദഗ്ദമായാണ് നമ്മുടെ ചുണക്കുട്ടികള്‍ മാലിയില്‍ നിന്ന് വന്ന കൊടിയ ചാരത്തിയായിരുന്ന ആ മറിയം റഷീദയെ പിടികൂടി, കൈയാമം വച്ചു തമ്പാനൂര്‍ മുതല്‍ കണ്ട്രോള്മെന്റ് സ്റ്റേഷന് വരെ നടത്തിച്ചത്. ഹോ അത് കേരള പത്ര പ്രവര്‍ത്തന ചരിത്രത്തില്‍ തങ്ക ഫോണ്ട് കൊണ്ടെഴുതിയ ഒരധ്യായം തന്നെയായിരുന്നു .മറിയം റഷീദ എന്ന പേരോര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ പത്രക്കാര്‍ക്ക് കുളിര് മയിരുണ്ടാകും .നമ്മുടെ അപസര്‍പ്പക ലേഖകര്‍ ചുരുലഴിചെടുത്ത ആ ഐ.എസ. ആര്. ഓ. ചാര കേസ്സ് എത്ര മാസ കാലത്തോളമാണ് ഈ ദൈവത്തിന്റെ സ്വൊന്തം നാട്ടില്‍ ഹൌസ് ഫുള്ളായി ഓടിയത് .മാസങ്ങള്‍ നീണ്ടു നിന്ന ആ കരിമരുന്നു പ്രയോഗത്തിന്റെ കൊടിയിറങ്ങിയപ്പോള്‍ എത്ര സിംഹാസനങ്ങലാണ് ഇവിടെ കടപുഴകി വീണത് .കെ.കരുണാകരന് എന്ന ഗജകേസരി നാല് കാലും പറിഞ്ഞല്ലേ മുഖ്യമന്ത്രി കസേരയില്‍ നിന്ന് വീണത് .പിന്നീട് പോലീസ് മേധാവിയാകാന്‍ യോഗമുണ്ടായെങ്കിലും രമന്ശ്രീവാസ്തവ തലയില്‍ മുണ്ടിട്ടല്ലേ ഒന്ന് മുള്ളാന്‍ പോലും പുറത്തിറങ്ങിയിരുന്ന്തു .നമ്പി നാരായണന് എന്ന പ്രഗല്ഭനായ ശാസ്ത്രജ്ഞാന്റെയും കുടുംബത്തിന്റെയും അവസ്ഥ അന്നെന്തായിരുന്നു.പുറത്തിറങ്ങിയാല്‍ ജനം കല്ലെറിയും എന്ന് പേടിച്ചു വര്ഷങ്ങളോളമല്ലേ വീടിന്റെ വാതായനങ്ങള്‍ തഴുതിട്ടു ഉള്ളിലിരുന്നത് .

അല്ലെങ്കിലും കുട്ടാന്യക്ഷണ കഥകളോട് നമ്മള് മലയാളീസിനു എന്നും ഒരു പ്രത്യേക പ്രണയം തന്നെ ഉണ്ടല്ലോ .ആര്‍തര്‍ കോനന്‍ ഡോയളിന്റെയും അഗതാ ക്രിസ്റ്റി യുടെയും എന്തിനു കോട്ടയം പുഷ്പനാഥിന്റെ വരെ കുറ്റാന്യക്ഷണ നോവലുകള്‍ ഇവിടെ ചൂടപ്പം പോലല്ലയോ വിറ്റ്പോകുന്നത് .'യവനികയും' 'സിബി ഐ ഡയറി കുറിപ്പ്' മെല്ലാം ഇവിടത്തെ തീയേറ്റരുകളില്‍ നിറന്ഞോടിയതെന്താ നമ്മള് മലയാളീസിന്റെ കുറ്റന്യഷണ ത്വോര ഒന്നു കൊണ്ടല്ലേ .ഈ ത്വൊര കണ്ടില്ലാണ് നടിക്കാന്‍ തലമണ്ടയില്‍ ചേര് അല്ലാണ്ട് ചോറുള്ള ആര്‍ക്കെങ്കിലും കഴിയുമോ ? മലയാളീസിന്റെ അടങ്ങാത്ത ഈ കുറ്റാന്യക്ഷണ ത്വൊര ഒന്നില്ലെങ്കില്‍ റൂപ്പദ് മര്‍ഡോക്ക് എന്ന അമേരിക്കന്‍ മാധ്യമ ഭീകരന് കൊച്ചു കേരളത്തില്‍ വന്നു Asia net എന്ന കൊച്ചു ചാനല്‍ പോന്നു വിലക്ക് വാങ്ങുമോ ? സായിപ്പിനറിയാം ഉണ്ണാനും ഉടുക്കാനും കിട്ടിയില്ലെങ്കിലും മലയാളീസ് ടി വി പെട്ടിയില്‍ നിന്ന് വരുന്ന തമ്പോറടികളും കേട്ട് മാസങ്ങളോളം വേണമെങ്കിലും വായും പിളര്‍ത്തി വച്ചു ഇരിക്കുമെന്ന് .

അഭ്യൂഹങ്ങള്‍ കൊണ്ട് എങ്ങനെ ജനങ്ങളെ മയക്കി മുഖ്യമന്ത്രി കസേരവരെ സ്വോന്തമാക്കാം എന്നും, നാല് പെണ്‍വാണിഭ കേസുകളുടെ വക്കാലത്തേറ്റെടുത്താല് എങ്ങനെ ആദര്‍ശരാഷ്ട്രീയത്തിന്റെ അമരത്തെത്താംമെന്നും വിദഗ്ധമായി തെളിയിച്ച മുഖ്യമന്ത്രി വാഴുന്ന നാട്ടില്‍ അല്പ സ്വല്പം അഭ്യൂഹ വാര്‍ത്ത ചമയ്ക്കുന്നതിന്റെ പേരില്‍ പത്രക്കാര് കുഞ്ഞുങ്ങളുടെ മുകളില്‍ കുതിര കയറാന്‍ ചെല്ലുന്നതിന്റെ പൊരുള്‍ എന്തെന്ന് മസ്സിലാകുന്നില്ല.ഏത് കേസിലും ഒരു വി ഐ പി ഉണ്ടായാല്‍ ഉണ്ടാകുന്ന മാര്കെറ്റ്വാല്യൂ എന്തെന്ന് നമ്മുടെ കുട്ടികള്‍ പഠിച്ചത് അങ്ങോരുടെ കിളിരൂരിരില് ചെയ്ത ആ വി ഐ പി പ്രയോഗത്തിലൂടെയല്ലേ . യെത്ര കാലമാണ് ജനത അദേഹത്തിന്റെ വി ഐ പി യും നെഞ്ചേറ്റി നടന്നത്

കിളിരൂരിനു ശേഷം ഏത് കേസ്സ് വന്നാലും ജനം ചോതിക്കുകയല്ലേ എവിടെ വി ഐ പി ? എവിടെ വി ഐ പി..? എന്ന്. എന്ത് തോന്തരവാ . കൊടുക്കാതിരിക്കാന്‍ പറ്റുമോ ? ജനങ്ങള്‍ക്ക് വേണ്ടത് കൊടുത്തില്ലെങ്കില്‍ പിന്നെ ഇവരെല്ലാം പത്രപ്രവര്‍ത്തകരെന്ന കുപ്പായവുമിട്ട് നടന്നിട്ട് എന്ത് കാര്യം . വല്ല കമ്പിലോ കുത്തി പാടത്തോ മറ്റോ കൊണ്ട് വയ്ക്കാനല്ലേ കൊള്ളാവൂ. തുടര്‍ന്ന് എത്ര കേസ്സ്കളിലാ മന്ത്രി പുത്രന് മാരുടെയും മറ്റും അദൃശ്യകരങ്ങളുടെ പങ്കിലേക്ക് ജനമനസുകളെ കൈപിടിച്ചു കൂട്ടി കൊണ്ട് പോകാന്‍ കഴിഞ്ഞത്. എത്ര യെത്ര കിടിലം തെളിവുകള്‍ നിരത്തിയാ കേസ്സുകളോരോന്നും എണ്ണി എണ്ണി തെളിയിച്ചത്

തെളിവുകളെന്നു പറഞ്ഞാല്‍ എന്തെല്ലാം തരത്തിലുള്ള തെളിവുകളാ .തെളിവുകളന്യക്ഷിച്ചു അലഞ്ഞു തിരിയുക പോലും വേണ്ട, ഫാസ്റ്റ് ഫുഡ് പോലെ പാക്കറ്റ് ആയി ചാനലോഫീസ് തേടി വരികയല്ലേ ! അബ്ദുള്ള മല തേടിയേത്തിയില്ലെങ്കില് മല അബ്ദുല്ലയെ തെടിയെത്തും. പ്രതികളുടെ വെളിപ്പെടുത്തല്‍ , പ്രതികളുടെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ , പിതാശ്രീ,മാതാശ്രീ തുടങ്ങി പ്രതികളുടെ ഉറ്റവരുടെയും ബന്ധുക്കളുടെയും വെളിപ്പെടുത്തല്‍ .ഹോ എത്ര കഠിനം .

സംഗതി കോടിയേരിയുടെ രണ്ടു മക്കളുടെ കൈകളിളില്ലാത്ത കുണ്ടാമാണ്ടിത്തര ലോന്നുമില്ല. അക്കാര്യത്തില്‍ സാക്ഷാല്‍ കോടിയേരിക്ക് തന്നെ മറിച്ചൊരു അഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. പിന്നെയെന്തിന് നമുക്കൊക്കെ ഇത്ര ദെണ്ണം .ചുക്കില്ലാത്ത കഷായമുണ്ടോ ? ഇരുന്നോട്ടെ എല്ലാ കേസ്സിലും. അമുക്കി ചെരച്ചാലും അതുങ്ങടെ തലയിലെഴുത്തു മാറാന്‍ പോകുന്നില്ല നമുക്കെന്തു നഷ്ടം .നാട്ടിലേതു മോഷണം നടന്നാലും മുമ്പ് ഏതെങ്കിലും മോഷണ കേസില്‍ പ്രതിയായിട്ടുള്ളവരെയല്ലേ നമ്മുടെ ലോക്കല്‍ പോലീസ് ആദ്യം പിടികൂടുക. ഏതെങ്കിലും മന്ത്രി പുങ്കവന്മാരുടെ പുത്രന്മാരോ സിനിമാനടികളോ ഇല്ലങ്കില്‍ ഇ കഥകള്‍ക്കെല്ലാം എന്ത് എരിവും പുളിയും ഇക്കിളിയും ?

സോദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തെ പറ്റിയും കേസരി ബാലകൃഷ്ണപിള്ളയുടെ ഉത്തരവാദിത്വ പത്രപ്രവര്‍ത്തനത്തെ പറ്റിയൊക്കെ ഊറ്റം കൊള്ളൂകയും പാടി പുകഴ്ത്തുകയുംമൊക്കെ ചെയ്യാമെന്നല്ലാതെ അവരുടെ രീതികളൊക്കെ അനുകരിക്കാന്‍ പോയാല്‍ ഇന്നത്തെ കാലത്ത് ചൊറിയും കുത്തി വീട്ടിലിരിക്കാനല്ലേ കഴിയൂ .ആസിയാന്‍ കരാറിനെ പറ്റിയും സാമ്രാജ്യത്ത അധിനിവേശത്തെ പറ്റിയും വിലക്കയറ്റത്തെ പറ്റിയും മൊക്കെ വെണ്ടയ്ക്ക നിരത്തിയാല്‍ ഏതെങ്കിലും കര്മചന്ടാലന് വായിക്കുമോ അതൊക്കെ ? മലയാളീസിനു വേണ്ടത് ചൂടന്‍ സാധനങ്ങളല്ലേ. നാട്ടില്‍ കലാകൌമുദി, മാതൃഭൂമി, സമാകാലീന മലയാളം ,ഭാഷാഭോഷിണി എന്നൊക്കെ പേരില്‍ എത്ര വീക്കിലികളാ ആഴ്ച്ചയോടാഴ്ച ഇറങ്ങുന്നത് ? ക്രൈം ,ക്രൈം ഫയല്‍, ഫയര്‍ തുടങ്ങിയ ചൂടന്‍ സാധനങ്ങള്‍ നാലാള് കാണാതെ പൊതിഞ്ഞു കൊണ്ട് പോകാനല്ലാതെ എത്ര പേര് ആ വക സാധനങ്ങള്‍ വാങ്ങുന്നു ? അടൂരിന്റെ 'വിധേയനും' ഷക്കീലയുടെ 'കിന്നാരത്തുമ്പികളും' അടുത്തടുത്ത തീയെറ്റര്കളില് ഓടിയാല്‍ നമ്മള് മലയാളീസ്സു അതില്‍ ഏത് സിനിമയായിരിക്കും കാണുക ?

ഇവിടെ ഇപ്പോള്‍ കൊല്ലപ്പെട്ടത് വല്ല അണ്ടനോ അടകോടനോ ആപ്പയോ ഊപ്പയോ മറ്റോ ആണോ ? നാട്ടിലെ എണ്ണപ്പെട്ട സമ്പന്ന കുടുമ്പങ്ങളില്‍ ഒന്നായ മുത്തൂറ്റ് കുടുംബത്തിലെ ഒരു ഇളമുറക്കാരനല്ലേ ? നമ്മുടെ ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്ക് വരെ സംബന്ധം കൂടി താമസിക്കാന്‍ പറ്റിയ തറവാട് . നമ്മുടെ പത്രക്കാരുടെ പരസ്യ ദാതാവ് .പൊന്മുട്ടയിടുന്ന താറാവ് .മാധ്യമ ശ്രീമാന്മാര്ക്ക് ഇത്തിരി ദെണ്ണമൊക്കെ ഉണ്ടാവും എന്ന് കൂട്ടിക്കോ . നിങ്ങള്‍ പോലീസ്കാര് 48 മണിക്കൂറിനകം പ്രതികളെ കണ്ടു പിടിക്കുകയോ ..? മഹാപാതകം ! തൃപ്തിയല്ല . നമ്മുടെ പത്രക്കാര് സി ഐ ഡി കള്‍ തന്നെ അന്യക്ഷിക്കണം. നമ്മുടെ പോള്‍ മുമ്പ് മയക്കുമരുന്ന് കേസ്സില്‍ പിടിക്കപ്പെട്ടിട്ടുണ്ട്, ഗുണ്ടകളും ലേഡീസ് ബാഗുകളും ചുരിദാറുകളും ഒക്കെ കൂടെ കൊണ്ട് നടക്കുന്നവനാണ് എന്നൊക്കെ കരുതി മരിച്ച ആളുടെ ഭൂതകാലം ചികയാമോ .കുറച്ചു വി ഐ പി കളെയും സിനിമാ നടികളെയും ചില ഗൂണ്ടാകളെയും ചേര്‍ത്ത് കേസ്സ് തെളിയിച്ചാല്‍ പോരെ . എന്തെല്ലാം തെളിവ്കളാ പത്രവിശാരദന്മാര് നിങ്ങളുടെയൊക്കെ മുന്നില്‍ നിരത്തിയത് . പ്രതി 'കാരി ' യുടെ അമ്മ എന്തെല്ലാം സത്യങ്ങളാ ഉച്ചൈസ്തരം വിളിച്ചു പറഞ്ഞത്. ലോകത്തില്‍ ഏതെങ്കിലും അമ്മ മകന് കുറ്റം ചെയ്തിട്ടില്ല എന്ന് പറയുമോ ? ആ അമ്മ പറഞ്ഞ കത്തിയും കട്ടിലും നമ്മുടെ പത്രശിരോമണികള് കൈയ്യോടെ കണ്ടു പിടിച്ചു നമ്മുടെ മുന്നിലേക്കിട്ടുതന്നില്ലേ ? ഒരു ചാനല്‍കുമാരന്‍ കൊല്ലന് കൂടമാടിക്കുന്നത് കാണിച്ചാല്‍ അടുത്ത ചാനലിലെ കുമാരി ഗുണ്ടയുടെ കട്ടിലിനടിയില്‍ കയറി കത്തിയോളിപ്പിക്കുന്ന കൈ കാണിക്കും .തമിഴ് നാട്ടില്‍ നിന്ന് ഗുണ്ടകളെയും കൊണ്ട് വന്ന പോലീസ് വണ്ടിയെ സിനിമാ സ്റ്റൈലില്‍ മത്സരിച്ചല്ലേ നമ്മുടെ ചാനല്‍കുമാരന്‍ മാരും കുമാരികളും പിന്തുടര്ന്നത് . ഗുണ്ടകള്‍ ഒളിച്ചു താമസിച്ചിരുന്ന ദുബായിലെ ഹോട്ടലിന്റെ മുമ്പില്‍ നിന്ന് നമ്മുടെയൊക്കെ സ്വൊന്തം ലേഖകനായ അവിടത്തെ ഷെയിക്ക് , ഫൈസല്‍ ബിന്‍ അഹമ്മദ് പച്ച മലയാളത്തില്‍ അല്ലെ കുത്തബ് തന്നത് .

കിട്ടുന്ന തെളിവുകള്‍ പോലീസിന് നല്‍കേണ്ടി വരും പോലും .പിന്നെ...! കുറച്ചു പുളിക്കും ..! നമ്മുടെ പത്രക്കാരാരാന്നു നിങ്ങള്‍ക്ക് നേരെ ചൊവ്വേ മനസ്സിലായിട്ടില്ലാന്നു തോന്നുന്നു. ജനജിഹ്വയാണ് . ഭരണഘടനാ പരിരക്ഷയുള്ള ഇനങ്ങളാ . എന്തും ചോദിക്കാം ,വിചാരണ ചെയ്യാം ,വിസ്തരിക്കാം, കഴുവേറ്റാആം ഏത് രഹസ്യത്തിലെക്കും ചൂഴ്ന്നു ചെല്ലാം. പറയുന്നത് കേട്ട് മര്യാദക്ക് ഇരുന്നു കൊള്ളണം എന്നല്ലാതെ തിരിച്ചാരും ചോദിക്കത്തില്ല.അവരെ ഭീഷണിപ്പെടുത്താം എന്ന് വെച്ചാല്‍ അത് കാക്ക കൂട്ടില്‍ കല്ലെറിയുന്നത് പോലിരിക്കും .ഒന്നിച്ച് വന്നു കൊത്തും . മാധ്യമ ക്വോട്ടേഷന്ക്കാര് പിടലിക്ക് തല്ലിയാലും ഒരു പുമാനും ചോദിക്കത്തില്ല .ഇനി വിഡ്ഢികള്‍ ജനങ്ങള്‍ എതിരായാലും അവര്‍ക്ക് പുല്ലാ . അവര്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലോന്നും മത്സരിക്കുന്നില്ലല്ലോ..? ആനന്ദ ലബ്ദിക്ക് വേറെന്തു വേണം ..? വെറുതെയാണോ പണ്ട് ഈറ്റ് നോവെടുത്തു പിടയുന്ന മകളെ കണ്ട് സഹികെട്ട് ഒരമ്മ നമ്മുടെ മാധ്യമശ്രീമാന്മാരോടും ശ്രീമതികളോടും ഇണ്ടല്‍ കൊണ്ടത് "നിങ്ങളെല്ലാരും ചേര്‍ന്ന് മുക്കി എന്റെ മകളെ ഒന്ന് പ്രസവിപ്പിക്കൂ ..പ്ലീസ് "

കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ അന്നത്തെക്കാലത്തെ മാധ്യമജി മാരുടെ ചോരകിളാര്പ്പ് കണ്ടു പാടിയതിങ്ങനെ .

ഉണ്ണണമെന്നും ഉറങ്ങണമെന്നും

പെണ്ണുങ്ങളോട് രസിക്കണമെന്നും

കണ്ണില്‍ കണ്ടജനങ്ങളെയെല്ലാം

എണ്ണിക്കൊണ്ട് ദുഷിക്കണമെന്നും

ഇത്തോഴിലല്ലാതിപ്പരിഷക്കൊരു

വസ്തു വിചാരമൊരിക്കലുമില്ല

പിന്മൊഴി :-

പിണറായിക്കെതിരെ കേസ്സ് നടത്താന്‍ ക്രൈംനന്ദകുമാറിന് ഒരു ലക്ഷം രൂപ കൊടുക്കും - പി.സി.ജോര്‍ജ്

ഇതിന്റെ യൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ ഇച്ചായാ നിങ്ങള്‍ക്ക് ? വി.എസ് .ആനയാണ് ,ചേനയാണൊന്നൊക്കെ പറഞ്ഞു അങ്ങോരുടെ വാലേ തൂങ്ങി നടന്ന സമയത്ത് സ്വോന്തമായി പത്തു അണികളെയും ഉണ്ടാക്കി മലയോര കര്ഷകസേവനവുംമായി, എല്ലില്ലാത്ത ആ നാവും വായിലിട്ട് കഴിഞ്ഞിരുന്നെങ്കില്‍ ഇന്നീക്കാണുന്ന ഗതികേട് വരത്തുമില്ലായിരുന്നു ഈ ഒരു ലക്ഷം പോകത്തുമില്ലായിരുന്നു. ആ കടന്നപ്പള്ളി സാറിനെ കണ്ടു പഠിക്കാന്‍ നോക്കിഷ്ടാ ...! (പരസ്യമായി കക്ഷത്ത് വച്ചു നടക്കാന്‍ പറ്റിയ ഒരു പ്രസിദ്ധീകരണ ത്തിന്റെ പത്രാധിപര്‍ പോലുമല്ലാത്ത നന്ദകുമാറിന് ഒരു ലക്ഷം ..! ഇട്ടു നിരങ്ങുന്ന അച്ചിക്ക് നിരങ്ങി ഉണ്ണുന്ന നായര്‍ .! )
വാഴോടന്‍http://www.blogger.com/profile/02959474845308799742noreply@blogger.com1tag:blogger.com,1999:blog-5297249884946490242.post-40640285673372389172009-08-24T12:06:00.006+05:302009-08-27T15:48:48.478+05:30സ്വൊയം സേവകര്‍ക്ക് ഇനിമേല്‍ നിക്കര്‍ വേണ്ട ...!

രാഷ്ട്രീയ സ്വൊയം സേവകര്‍ ( R.S.S.) എന്ന് പറഞ്ഞാല്‍ പെട്ടെന്ന് നമ്മുടെ മനസ്സിലേക്കോടിയെത്തുന്ന ചിത്രമെന്താ ...?.....കാല് മുട്ടില്‍ നിന്ന് ഏഴെട്ടു സെന്റീ മീറ്റര്‍ മുകളില്‍ വരെയെത്തുന്ന കാക്കി നിക്കര്‍ , രണ്ടു പോക്കറ്റുകളും കോണാകൃതിയിലുള്ള അടപ്പുകള്‍ വച്ച് ഭദ്രമാക്കിയ വെള്ള ഷര്‍ട്ട് , പണ്ട് സീതി സാഹിബിന്റെ തലയില്‍ വച്ചിരുന്നത് പോലുള്ള കറുത്ത തൊപ്പി , നെറ്റിയിലൊരു നീളന്‍ കുങ്കുമ പൊട്ട് , കാല് ശരായി, ബൂട്സ് ഇത്യാതി ഭൂഷണങ്ങലോട് കൂടി , ഏതാണ്ട് ആറടിയോളം നീളം വരുന്ന ഒരു കുറുവടിയും തോളില്‍ ചുമന്നു നില്ക്കുന്ന ഒരു രൂപം .എന്നാല്‍ ഈ ചിത്രത്തിന് കൂടുതല്‍ അഴകും മിഴിവും നല്‍കുന്നത് ഇതില്‍ ആ വെള്ള ഷര്‍ടോ കറുത്ത തൊപ്പിയോ കുങ്കുമ പൊട്ടോ ഒന്നുമല്ല , ആ നിക്കര്‍ തന്നെയാണ് . ധാരാളം ഞോറികളുള്ള , ബെല്‍റ്റ് ഘടിപ്പിക്കാന്‍ വീതിയുള്ള പട്ടകളുള്ള , ചെറിയൊരു വെള്ളപൊക്കത്തിലോന്നും നനയാത്ത തരത്തില്‍ സുരക്ഷിത മായ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആ കാക്കി നിക്കര്‍ . അക്കാര്യത്തില്‍ അങ്ങ് ധര്‍മ്മടത്തോ , തലശേരിയിലോ ഉള്ള പാര്ടീ ഗ്രാമങ്ങളില്‍ നിന്നു വരുന്ന മാര്ക്സിസ്റ്റ്കാര്ക്ക് പോലും വലിയ തര്‍ക്കമുണ്ടാവാന്‍ വഴിയില്ല .

എന്താ ഈ നിക്കരിനെ പറ്റി ഇപ്പൊ ഇത്ര കിന്നാരം പറയാന്‍ , എന്നല്ലേ ചോദിക്കാന്‍ വരുന്നത് ? വരട്ടെ ചോദിക്കാന്‍ വരട്ടെ . കാരണമുണ്ട് ...തക്കതായ കാരണമുണ്ട് . കാരണം മറ്റൊന്നുമല്ല , എന്പത്തഞ്ചു വര്‍ഷത്തോളം -അതായത് ഈ നാട് രാമാരാജ്യ മാക്കാന് വേണ്ടി ചെട്ടന്മാരെല്ലാവരും കൂടി ഈ സ്വൊയം സേവാ സംഘും രൂപീകരിച്ചു ഹിന്ദുത്വം എന്ന പോതിക്കാ തേങ്ങയുമായി ഇറങ്ങി തിരിച്ച അന്ന് മുതല്‍ പഴക്കമുള്ള അവരുടെ ആ കാക്കി നിക്കര്‍ ... .ആ നിക്കര്‍ അവര്‍ ഉപേഷിക്കുന്നു..!..അത്ര തന്നെ ...!

നൈനിത്താളില്‍ വച്ച് നടന്ന സമ്മേളനത്തിലാണ് - സമ്മേളനം എന്ന് പറഞ്ഞതില്‍ ക്ഷമിക്കണം "ബൈoക്ക് " . ങാ ..അതില്‍ വച്ച് അങ്ങനെ ഒരു കടുത്ത തീരുമാന മുണ്ടായതായാണ് ചില രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ള അറിവ് . അതിനു മുമ്പ് മംഗലാപുരത്ത് നടന്ന ശാരീരിക പരിശീലകന് മാരുടെ ( പേര് കേട്ട് പേടിക്കണ്ട ..ഈ പിള്ളേരെ കബഡികളി പഠിപ്പിക്കുന്ന വിദ്വാന് മാരാപ്പ ..! ) ബൈട്ടക്കില്‍ വച്ച് അവരുടെ ഒരു വലിയ കാര്യവാഹായ ഭയ്യാജി ജോഷി "കാലകരണ പെട്ടതെല്ലാം മാറ്റണം " എന്ന് സൂചിപ്പിച്ചിരുന്നു . എന്നാല്‍ അന്ന് കാലകരണ പെട്ടതെല്ലാം മാറ്റണമെന്ന ഭയ്യാജിയുടെ കര്‍പ്പൂരവാണി കേട്ടപ്പോള്‍ നാടിലെ ഒരുവിധപ്പെട്ട രാഷ്ട്രീയ നിരീഷണ കുതുകികളും മറ്റു മണ്ട് കൂഷ്മാണ്ടങ്ങളും കര്മ്മചന്ടാലന്മാരും കൊസ്രാകൊള്ളികളും മൊക്കെ എന്താ കരുതിയെ - ഇത് അദ്വാനി , സുധര്‍ശനന്‍ , മുരലീമാനോഹാര് ജോഷി തുടങ്ങിയ R.S.S ലും B.J.P. ലും ഉള്ള പ്രായാധിക്യം വന്നു പുര നിറഞ്ഞു നില്ക്കുന്ന കാരണവന്‍ മാരെ ഒതുക്കാന്‍ ഉദ്ദേശിച്ചുള്ള ഒരാചാരവെടി എന്നല്ലേ . സംഗതി അതല്ലാന്നു ഇപ്പോ പിടികിട്ടിയില്ലേ !.

കര്ണ്ണന് കവചകുണ്ടാലങ്ങള് പോലെ , ശ്രീ കൃഷ്ണന് സുദര്‍ശന ചക്രം പോലെ , അചുതാനന്തനു ആദര്‍ശം പോലെ, മന്മോഹന് സിംഗ് ന് തലയില്‍ കെട്ടു പോലെ - സ്വോയം സേവകര്‍ക്ക് ചകചകായമാന അലന്കാരമായിരുന്ന ആ നിക്കര്‍ മാറ്റാന്‍ എന്താ പെട്ടെന്ന് ഒരു തീരുമാനം ?. പത്തു എന്പത്തഞ്ചു വര്‍ഷം നിരന്തരമായി ഉപഗിച്ചാല് എന്ത് സാധനമായാലും ചീഞ്ഞു നാറും . എന്നാല്‍ ഇത് ഉപയോഗിച്ച് ഉപയോഗിച്ച് ചീഞ്ഞു നാറീട്ട് മാറ്റുന്നതാനെന്നു തെറ്റി ധരിക്കണ്ട . ഒരുവിധപ്പെട്ട നാറ്റത്തിലോന്നും വീണ് പോകുന്നവരല്ല നമ്മള് സോയം സേവകര്‍ . പിന്നെ എങ്ങുമെങ്ങും എത്താത്ത ഈ നിക്കറു മിട്ട് സന്ധ്യാ നേരത്ത് നടത്തുന്ന പാദഹസ്താസനം , വ്യാഘ്രാസനം, ശീര്‍ഷാസനം തുടങ്ങിയ ചേട്ടന്മാരുടെ ചില കിണ്ണന് ആസനങ്ങള്‍ കണ്ടു പേടിച്ചു , അമ്പലങ്ങളിലെക്കുള്ള തരുണീമണികലുടെ നടവരവ് കുറഞ്ഞത് കൊണ്ടാണോ ? അതും അല്ല . അപ്പോള്‍ പിന്നെ എന്താ കാരണം ? കാരണം ... ഈ ആഗോളവല്‍ക്കരണം , ഉദാരവല്‍ക്കരണം തുടങ്ങിയ സംഗതികളില്ലേ ? അതുതന്നെ ...! ഈ ആഗോളവല്ക്കരണവും ഉദാരവല്ക്കരനവുംമൊക്കെ വന്നതിനു ശേഷം ഈ നാടങ്ങ് മാറിപ്പോയില്ലായോ...!. ഇവിടെയുള്ള ചെറുപ്പക്കാരെല്ലാം അങ്ങ് പച്ച പരിഷ്കാരികലായില്ലായോ....! ഇപ്പോഴവര്‍ക്ക് പഴയതൊന്നും അത്രയ്ക്ക് പിടിക്കുന്നില്ല . നിക്കര്‍ പോയിട്ട് മുണ്ടും ഷര്‍ട്ടും ധരിച്ചു നടക്കുന്നത് പോലും അവര്‍ എന്തോ വലിയ അപമാനം പോലെയല്ലേ ധരിച്ചു വശായിരിക്കണേ . ഈ അച്ചുതാനന്തന് ഗ്രൂപ്കാരനല്ലാന്നു പറയുമ്പോഴുള്ള ഒരപമാനമില്ലേ ? അതുമാതിരി . എന്ത് ചെയ്യാം ഇതുങ്ങളെയൊക്കെ ശാഖ യില്‍ കൊണ്ടുവന്നു ആ പിത്തം കയറിയ ശരീരമൊക്കെ ഒന്ന് പുഷ്ടിപ്പെടുത്തിയെടുത്തില്ല എങ്കില്‍ ഇവിടെയെങ്ങനെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി സാധ്യമാകും ? അതിനു തല്ക്കാലം ആ നിക്കര്‍ മാറ്റുക തന്നെ ! അല്ലാതെന്താ ഇപ്പൊ ചെയ്കാ ?

ശ്ശെ... ഈ ചേട്ടന് മാര്‍ നിക്കറില്ലാതെ നില്‍ക്കുന്നത് കാണാന്‍ ഒരു സുഖവും ഉണ്ടാവില്ല ! നിക്കര്ഉം മിട്ടു നില്‍ക്കുന്നത് കാണാനായിരുന്നു ഒരു ഉശിര് . ഒരു എരിവും പുളിയും . ലങ്കാ ദഹനവും കഴിഞ്ഞു സീതയേയും കണ്ടു സ്ലോമോഷനില്‍ വന്നിറങ്ങുന്ന ഹനുമാനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ത്രില്ലില്ലേ അതുപോലൊരു ത്രില്ലാ നിക്കരുമിട്ടു നില്ക്കുന്ന ചേട്ടന്മാരെ കണ്ടാല്‍ . ഏത് കൊടി കെട്ടിയ മാര്‍ക്സിസ്റ്റ് കാരനും ഒരു ഉള്ക്കിടിലമൊക്കെ ഉണ്ടാകുമായിരുന്നു നിക്കര്‍ ധാരികളായ സ്വോയം സേവകരെ കാണുമ്പോള്‍ ..

പണ്ട് നമ്മുടെ കേരളാ പോലീസിനും ഇതുപോലത്തെ നിക്കര്‍ ആയിരുന്നു .പഴയ സിനിമയിലോക്കെ കാണാറില്ലേ രണ്ടു കാലും മുന്നിലേക്ക് തള്ളി നില്ക്കുന്ന ഇറക്കം കുറഞ്ഞ നിക്കറും തലയില്‍ കിരീടം മാതിരിയുള്ള തൊപ്പിയും വച്ച് നില്ക്കുന്ന അന്നത്തെ പോലിസിനെ . ആലോചിക്കുമ്പോള്‍ തന്നെ ശരീരത്തില്‍ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യും . അത്രയ്ക്ക് ഉശിരന്‍ പോലീസ് . അതൊരു ഒന്നൊന്നര പോലീസ് തന്നെയായിരുന്നു !.. കാക്കി പാന്റും ഷര്‍ട്ടും ഇട്ടു നില്ക്കുന്ന ഇന്നത്തെ പോലീസിനെ എന്തിനു കൊള്ളാം ? തോപ്പിയോന്നു മില്ലാതെ റോഡിലിറങ്ങി നിന്നാല്‍ വല്ല ഓട്ടോറിക്ഷാ ഡ്രൈവറും ആണെന്നെ കാണുന്നവര്‍ക്ക് തോന്നൂ . അന്നൊക്കെ വികൃതി കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ പറഞ്ഞിരുന്നത് "ദേ...പോലീസ് വരുന്നു .." എന്നാണു . ഇന്നാണെങ്കില്‍ അത് കേട്ട് ഏതെങ്കിലും ഒരു കുട്ടി പേടിക്കുമോ ? ആ വയലാര്‍ രവി ആഭ്യന്തര മന്തിയായിരുന്നപോഴല്ലേ പോലിസിനെ ഈ കോലത്തിലാക്കിയത് . ലളിതമായി പറഞ്ഞാല്‍ അത് പോലീസിനോട് കാട്ടിയ ഒത്തിരി വലിയ ഒരു ക്രൂരത തന്നെ ആയിപ്പോയി .

സ്വോയം സേവകര്‍ നിക്കര്‍ ഉപേക്ഷിക്കുന്നു എന്ന് കരുതി ഇനിമേല്‍ റോഡേ ഒന്നും ധരിക്കാതെ തേരാ പാരാ നടക്കും എന്നൊന്നും ആരും കരുതണ്ട , ഇനിമുതല്‍ അവര്‍ അടിപൊളി ട്രാക്ക് സ്യൂട്ടാ ധരിക്കാന്‍ പോകുന്നത് . നമ്മുടെ പി ടി ഉഷയും ഷയിനി വില്‍സണും മൊക്കെ ഇട്ടു നടക്കുന്നില്ലേ അതുപോലെ യുള്ള സാധനം . സംഗതി ഇപ്പൊ പ്രശ്നം അതല്ല , ഈ ട്രാക്ക് സ്വ്യൂട്ടും ധരിച്ചു നില്ക്കുന്ന ചേട്ടന് മാരെ കാണാന്‍ പഴയ പവറൊന്നും കാണില്ല എന്നതാണ് . ട്രാക്ക് സ്യൂട്ടിട്ട് ബാറ്റും പിടിച്ചു നില്ക്കുന്ന സച്ചിന് ടെന്ണ്ടുല്ക്കറെ കണ്ടാല്‍ ആര്‍ക്കെങ്കിലും പേടി തോന്നുമോ ? പിടിച്ചൊരു ഉമ്മ കൊടുക്കാനല്ലേ തോന്നുക .! അത് പോലയാ ഇനി ഈ സ്വോയം സേവകരുടെ കാര്യവും . ട്രാക്ക് സ്വ്യൂട്ടും ധരിച്ചു കുറുവടി അല്ല സാക്ഷാല്‍ AK 47 തന്നെ പിടിച്ചു നിന്നാലും ഇവരെ കണ്ടു ഒരു പട്ടി പോലും പേടിക്കില്ല

ഹൊ .. നമ്മള് സ്വോപ്നം കണ്ട ആ രാമരാജ്യത്തിലും ഹിന്ദു രാഷ്ട്രത്തില്‍ മൊക്കെ എത്തി ചേരാന്‍ ഇനിയും എന്തെല്ലാം കടമ്പകള്‍ കടക്കണം . പണ്ട് , പണ്ടെന്നു പറഞ്ഞാല്‍ 1925 ഇല് - അതായത് നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ ഇറങ്ങുന്നതിനു കൃത്യം 44 വര്‍ഷം മുന്‍പ് നാഗ്പൂരില്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍ എന്ന അക്കാലത്തെ ഒരു കൊടികെട്ടിയ ഇഞ്ചിനീയര്‍ വരച്ച പ്ലാന്‍ വച്ച് അന്നത്തെ രാജ്യത്തെ പ്രധാനപ്പെട്ട കൊല്ലന്മാരില് ഒരാളായ കേസവ ബലിരാം ഹെഡ്ഗേവാര്‍ ഹിന്ദുത്വം എന്ന ഉലയിലിട്ടു ഊതി പഴുപ്പിച്ചു അടിച്ചു പരത്തി രൂപപ്പെടുത്തി എടുത്തതാണ് രാഷ്ട്രീയ സ്വോയം സേവ സംഘം എന്ന ഈ പുപ്പുലി പ്രസ്ഥാനം . ഹിന്ദുക്കളുടെ ഉള്ളില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങിക്കിടക്കുന്ന വംശീയ ബോധം എന്ന സിംഹത്തെ നല്ല ചുള്ളി കമ്പിന് അടികൊടുത്തു ഉണര്‍ത്തി , ശത്രുക്കളെ നിലം പരിശാക്കി ഈ നാടൊരു സമ്പൂര്‍ണ ഹിന്ദു രാഷ്ട്രമാക്കുക . അതായിരുന്നു , RSS പിറന്നു വീഴുംപോഴെയുള്ള ലക്ഷ്യമത്രെ ..! ശത്രുക്കളെ അതിന്റെ മുറയ്ക്ക് തന്നെ രേഖപ്പെടുത്തിയും വച്ചു - മുസ്ലീങ്ങള്‍ ,കമ്മ്യൂണിസ്റ്റ്കള്‍ , ക്രിസ്ത്യാനികള്‍ . അവരാണ് ഈ നാടിന്റെ ധര്‍മ സംസ്ഥാപനത്തിന് വിഘ്നം നില്ക്കുന്ന കാളികൂളികള്‍ . ചണ്ടിപണ്ടാരങ്ങള്‍. എന്ത് പറയാന്‍ ..ശത്രുക്കള്‍ ഇപ്പോഴും പന പോലെ മുന്നില്‍ നില്ക്കുന്നു. ലക്ഷ്യത്തിലെത്താന്‍ ഇനിയും വളരെ ഏറെ കാതം മുന്നോട്ട് പോകാനുണ്ട് . അതിനു ഈ നിക്കര്‍ പോര . ശാഖകളില്‍ അംഗസംഖ്യ കുറയുന്നു .നിക്കര്‍ ഉപേക്ഷിച്ചു പകരം സംവിധാനം ഉണ്ടാക്കണം .

ഏതാണ്ട് 84 വര്‍ഷത്തോളമായി സ്വോയം സേവകര്‍ നിക്കറിടുന്നു . ഈ കാലയളവിനുള്ളില്‍ ഗംഗയെത്ര കരകവിഞ്ഞ് ഒഴുകി .., പഞ്ചാബിലെ ഗോതമ്പ് പാടങ്ങളില്‍ എത്ര വട്ടം വിളവെടുത്തു , ഇംഗ്ലീഷ് കാര്‍ ഇന്ത്യവിട്ടു പോയി , നെഹ്രുവും ശാസ്ത്രിയും ഇന്ദിരയും എന്തിനു വാജ്പേയി വരെ പ്രധാനമന്ത്രിമാരായി , ഐശ്വര്യറായിയും സുസ്മിതാസെന്നും മൊക്കെ സുന്ദരിമാരായി . എന്നിട്ട് സ്വോയം സേവകര്‍ ഈ നാ ട്ടില് എന്ത് കുന്ത്രാണ്ടമാണ് ചെയ്തു കൂട്ടിയത് എന്ന സംശയവും തലയിലിട്ടു പുകച്ചു കൊണ്ട് നടക്കുന്ന കുറച്ചു പേരുണ്ട് . കെടുമ്പ് കിണ്ടപ്പന്മാര് ..! അവരോടിപ്പം എന്താ പറയുക . അവരോടിപ്പം ഒന്നും പറയാനില്ല ...അത്ര തന്നെ ..! ഈ രാജ്യത്ത് പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ശിവാജി ,രാമന് ,ശ്രീ കൃഷ്ണന് തുടങ്ങിയ പാവങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഇക്കാലയളവില്‍ ഇവിടെ വേറെ ഏതെങ്കിലും രാഷ്ട്രീയ പാര്ടിക്കാര് ഉണ്ടായിരുന്നോ ? അയോധ്യ , മധുര , കാശി , രാംശില , കര്‍സേവ ,രാമരാജ്യം , രാം മന്ദിര്‍ , ഗോമാതാവ് (പശു മാതാവെങ്കില്‍ അച്ഛനാരായിരിക്കും എന്ന സംശയത്തിന് ഇവിടെ പ്രസക്തിയില്ല ) ..അങ്ങനെ എന്തെല്ലാം ..,എന്തെല്ലാം . എല്ലാം മനസ്സിലാക്കനമെങ്കിലെ നിങ്ങളുടെ ഒക്കെ തലയില്‍ ആളുതാമാസം വേണം . അല്ല പിന്നെ ...!

ധര്‍മസംസ്ഥാപനത്തിന് വേണ്ടി സഹോദരന് , മാതുലന് തുടങ്ങി ആചാര്യന്മാര് വരെ ആരെയും കൊല്ലാം എന്ന് ശ്രീ കൃഷ്ണന് തലയില്‍ കൈവച്ചു പറഞ്ഞിട്ടും ഉറക്കം തൂങ്ങിയിരുന്ന അര്‍ജുനനെ ഒന്ന് കുരുക്ഷേത്ര യുദ്ധത്തിനു ഉന്തി തള്ളി ഇറക്കാന്‍ ഭഗവാന് അവസാനം വിശ്വരൂപം തന്നെ കാട്ടേണ്ടി വന്നു .നമ്മുടെ സ്വോയം സേവകനായിരുന്ന ഗോഡ്സെജി , ഇതൊന്നും മില്ലാതെ തന്നെ ധര്‍മ്മസംസ്ഥാപനത്തിനായ് പിതാവിനെ വരെ കൊല്ലാം എന്ന് , രാഷ്ട്രപിതാവിനെ കൊന്നു തെളിയിച്ച് കുര്‍ബാനായി . ഈ കാര്യപുടന്മാരെല്ലാം കിങ്കര്ത്തവ്യതാ മൂഢന് മാരായി കണ്ണും തള്ളി നിന്ന് പോയില്ലേ അന്ന് , നമ്മുടെ ദേശസ്നേഹം കണ്ടു ! . ഭാരത ചരിത്രത്തിലെ വീര പുരുഷനായ അദേഹം സ്വോയം സേവകനല്ലയിരുന്നു എന്ന് വരുത്തി തീര്‍ക്കാനും ചില ശ്രെമങ്ങളൊക്കെ ഇവിടെ നടക്കുന്നുണ്ട് . അവരുടെ തലയില്‍ കയറാന്‍ വേണ്ടി നമ്മുടെ ശാഖകളില്‍ വര്‍ഷങ്ങളായി ആലപിക്കുന്നതും , നമ്മുടെ ഗോഡ്സെ ചേട്ടന് മരിക്കുന്നതിനു മുന്‍പ് അവസാനമായി ചൊല്ലിയതുമായ നമ്മുടെ ആ വന്ദന മന്ത്രം ചൊല്ലിക്കൊണ്ടു ഈ അലക്ക് അവസാനിപ്പിക്കാം .

"നമസ്തേ സദാ ഹിന്ദു വല്ത്സലെ , മാതൃ ഭൂമേ ത്വോയാ ഹിന്ദു ഭൂമേ ....... "

പിന് കുറിപ്പ് : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രെട്ടറി രാജേന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി --- വാര്‍ത്ത
ഹോ ..ആ പണിയൊരു പണി തന്നെയായിരുന്നു...! മൂന്നാറും വാളയാറും ആറുകളല്ലെന്നും . പിണറായിയും കാരാട്ടും സ്വൊന്തം പാര്‍ട്ടി കാര്‍ തന്നെ യാണെന്നും . വീരേന്ദ്രനും വീരപ്പനും വെവ്വേറെ തരം കള്ളന് മാരാണെന്നും .കുളിക്കാത്തവരെല്ലാം കെ. ഇ. എന്‍ മാരല്ലെന്നും . തൊപ്പി വച്ചാല്‍ മാത്രം മദനിയാകില്ലെന്നും . മുഖ്യമന്ത്രിയാകുക എന്നത് മുഖ്യമന്ത്രിയല്ലാതാകുന്നത് പോലെ എളുപ്പമുള്ള ഏര്‍പ്പാടല്ലെന്നും മുള്ള നൂറു നൂറു കാര്യങ്ങള്‍ ധരിപ്പിചെടുക്കുക എന്നത് തന്നെ എത്ര കഠിനമായ പണിയായിരുന്നു ...!വാഴോടന്‍http://www.blogger.com/profile/02959474845308799742noreply@blogger.com3tag:blogger.com,1999:blog-5297249884946490242.post-53056662730869757442009-08-02T03:47:00.000+05:302009-08-02T04:14:58.098+05:30ശോ...ഈ മുരളീധരന്‍ജിയെ കൊണ്ട് തോറ്റു...!ഈ മുരളീധരന്‍ജിയെ കൊണ്ട് മഹാശല്യമായിരിക്കുന്നു . എന്തിനും അല്പം വകതിരിവോക്കെ വേണ്ടേ ..? അല്ലെങ്കിലും ഈ വകതിരിവ് എന്നത് ചകിരി പോലുമില്ലാത്ത ഒരാളാണല്ലോ ഇഷ്ട്ടന് ? ആ സാധനം ഉപ്പിന് വേണ്ടിയെങ്കിലും കൈ വശമുണ്ടായിരുന്നുവെങ്കില്‍ , ജനസേവനത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനും വേണ്ടിയൊക്കെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന , കെ പി സി സി പ്രസിഡന്റ് സ്ഥാനം എന്ന ആ എടുത്താല്‍ പൊങ്ങാത്ത ഊക്കന്‍ സ്ഥാനം വലിച്ചെറിഞ്ഞിട്ടു ആ പോട്ട കറന്റ് മന്ത്രിയെന്ന തുക്കടാ സ്ഥാനത്തിന്റെ പുറകെ പോകുമായിരുന്നോ ? നാട്ടിലെ സാദാ നാലണ കോണ്‍ഗ്രസ് മേംബെര്മാര് പോലും ചെയ്യാത്ത പണിയല്ലേ അന്ന് ടി യാന്‍ ചെയ്തത് . ജനങ്ങലെന്ന കഴുതകളും ജനാധിപത്യ വിശ്വാസികളായ നമ്മള് കോണ്‍ഗ്രസ്സുകാരും അന്ന് അവസരോചിതമായി ഇടപെട്ടത് കൊണ്ട് വടക്കാംചേരിയില്‍ തോറ്റു ജന സേവനത്തിന്റെ പാഥയിലേക്ക് കക്ഷി വീണ്ടും മടങ്ങിഎത്തി . കക്ഷത്തിരുന്നത് പോകേം ചെയ്തു ഉത്തരത്തിലിരുന്നത് കിട്ടീമില്ല എന്ന് പഴയ കാരണവന്മാര് പറയാറില്ലേ ? അതുമാതിരിയായി അന്ന് മുരലീധര്ജിയുടെ അവസ്ഥ .
എന്നിട്ടെന്തെല്ലാം കുണ്ടാമാണ്ടിത്തരങ്ങലാണ് ഇച്ചങ്ങായി പിന്നീട് ചെയ്തു കൂട്ടിയത് .നാട്ടില്‍ മര്യാദക്ക് ജനസേവനവും ദേശീയോധ്ഗ്രധന പ്രവര്‍ത്തനവും നടത്തി കഴിഞ്ഞു വന്നിരുന്ന ശുദ്ധഗതിക്കാരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും നേതാക്കളെയും പറഞ്ഞു പറ്റിച്ചു ഡി ഐ സി യെന്ന പേരില്‍ പുതിയ പാര്‍ട്ടി, നാട് നീളെ റാലികള്‍ , നമ്മുടെ ഇന്ദിര ഭവനെക്കാളും വലിയ പാര്‍ട്ടി ഓഫീസ് (അതും സ്വന്തം പേരില്‍) , നടോട്ടാകെ പൊതുയോഗങ്ങള്‍, പ്രസംഗങ്ങള്‍ , പത്ര സമ്മേളനങ്ങള്‍.....ഹോ എന്തൊക്കെ ആയിരുന്നു പുകില്. അന്നൊക്കെ കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ 'ഉമ്മന്‍ കോണ്‍ഗ്രസ്സും' സോണിയാജി എന്നാല്‍ 'മദാം' ഉം ആയിരുന്നു. ചായ കുടിയും കിടപ്പുമെല്ലാം ഇടതുപക്ഷ പിന്തിരിപ്പന്മാരുടെ കുടെയും.
ആ തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒന്ന് കാണണമായിരുന്നു ഇതിയാന്റെ ഒരു പത്രാസ്. പെണ്ണുങ്ങളെ പോലെ തലമുടിയും നീട്ടി വളര്‍ത്തി നടക്കുന്ന ആ സീ പീ ഐ ക്കാരനെയും പൊക്കിയെടുത്തു നടന്നു കൊണ്ട് എന്തെല്ലാം കോപ്രായങ്ങള്‍ ആണ് കാട്ടിക്കൂട്ടിയത് ..? സീപീഐ ഉം ഡീ ഐ സീ ഉം തമ്മില്‍ അന്ന് വലിയ പ്രണയമല്ലായിരുന്നോ..? ഈച്ചയും ചക്കപ്പഴവും മാതിരി, റോമിയോയും ജൂലിയോറ്റ് ഉം മാതിരി, വീ എസും സീബിഐ ഉം മാതിരി.... ഒന്നിച്ചേ നടക്കൂ , ഒരു പാത്രത്തിലെ ഉണ്ണൂ, ഒരു പയയിലെ ഉറങ്ങൂ....ഹോ. കെട്ടിപിടിച്ചു മുത്തമിടീല് , മൂത്ര മൊഴിക്കല് , കിടക്ക പങ്കിടീല് എന്നുവേണ്ട എല്ലാം. അവസാനം എന്തായി? കാര്യങ്ങളൊക്കെ കഴിഞ്ഞു വായിലോരോ ലടുവും വച്ച് കൊടുത്തിട്ട് വലിയ സിംബലന്മാരായി ആയി പൊടിയും തട്ടി അവര്‍ അവരുടെ പാട്ടിനു പോയി. അവര്‍ പോയ വഴിക്ക് പിന്നീട് പുല്ലു പോലും കിളിര്‍ത്തിട്ടില്ലെന്നാണ് ചെങ്കല്‍ ചൂളയിലെയും, ചാല അങ്ങാടിയിലെയും പിള്ളേര് പോലും പറഞ്ഞു നടക്കുന്നത്.
അസൂയ കൊണ്ട് അപഖ്യാതി പറയുകയാണെന്ന് ധരിക്കരുത്, പിന്നീട് വിപ്ലവത്മകമെന്നു വിശേഷിപ്പിക്കാവുന്ന എത്രഎത്ര എടാ കൂടങ്ങള്‍ ആണ് അദ്ദേഹം ഒപ്പിച്ചു വെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി. എഫ് - നെ വരിക്കുന്നു, ത്തെരെഞ്ഞെടുപ്പ് കഴിഞ്ഞു മൊഴി ചൊല്ലുന്നു, ഉപതെരെഞ്ഞെടുപ്പുകളില്‍ വീണ്ടും ഇടതു പിന്തിരിപ്പന്മാരുടെ കൂടെ , കുറച്ചു കാലം ഓച്ചിറ കാളയെ പോലെ ഒറ്റയ്ക്ക് നടന്നു, പിന്നീട് വീണ്ടും ഇടതന്മാരുടെ കൂടാരത്തില്‍ കയറി പറ്റാമെന്നുള്ള മോഹപ്പനി. അതിനു വേണ്ടി ഡി.ഐ.സീ വിട്ടു എന്‍. സി.പി - ലേക്ക് ഒരു പരകായ പ്രവേശം. കൂട് വിട്ടു കൂട് മാറല്‍ . ആ സമയത്ത് പവാര്ജിയെന്നു പറഞ്ഞാല്‍ അത്രയും പറയില്ല. വിനയം കൊണ്ട് നട്ടെല്ല് വളഞ്ഞു പോവുമായിരുന്നു. എന്നിട്ട് എന്തായി ? വല്ലതും നടന്നോ? ആ വീ എസും സി.പി.ഐ ക്കാരും കൂടി ചെയ്തത് ലളിതമായി പറഞ്ഞാല്‍ ഒത്തിരി കടും കൈ തന്നെ ആയി പോയി . ഹൊ ..ഈ കേരളം പോലെ ആധര്ശ രാഷ്ട്രീയത്തിന് വളക്കൂറില്ലാത്ത നാട് ഇന്ത്യയില്‍ എവിടെയെങ്കിലും കാണുമോ ? ഇവിടെ രണ്ടു മുന്നണികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകല്ലേ ? മഹാമേരു മാതിരി ...! ഇവിടെ ഏതെങ്കിലും പുരോഗമന പ്രസ്ഥാനങള്‍ക്ക് നിലനില്ക്കണമെങ്കില് രണ്ടിലോന്നിന്റെ കൂടെ കൂടിയല്ലേ പറ്റൂ ...!എന്തൊരു ഗതികേടാണ് . ആ യു പി യിലോ, ബീഹാറിലോ ആയിരിക്കണമായിരുന്നു , ഇവനെയൊക്കെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു . കണ്ടകശനി കൊണ്ടെ പോകൂ എന്നല്ലേ..? ഇതിയാനോടൊപ്പം നിന്നിരുന്ന ശോഭനാജി , പീതാംബരകുറുപ്പ് ജി , കൊടോത്തുജി തുടങ്ങി സ്വൊന്തം പിതാവ്ജി വരെ നീളുന്ന അത്യുല്പാദനം ശേഷിയുള്ള മുന്തിയയിനം ജനുസില്‍ പെട്ട ഒട്ടുമിക്ക ആധര്ശ ധീരന്മാരെല്ലാം സുല്ല് പറഞ്ഞു മാതൃ സംഘടനയുടെ മതില് ചാടിക്കടന്നു അകത്ത് കടന്നിരുന്നു .
അന്ന് കരുണ്‍ജി ചക്കരെ , തേനെ .. എന്നൊക്കെ പറഞ്ഞു മയക്കുന്ന ചിരിയും ചിരിച്ചു കാണ്ടാമൃഗത്തിനെ വിരട്ടുന്ന തൊലിയുമായി, ഒരു ഉളുപ്പുമല്ലാതെ "ഞാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു ,മുരളിയെന്റെ മകനല്ല , വേറെയേതോ വകയിലുള്ളതാണ് " എന്നൊക്കെ പറഞ്ഞു വന്നപ്പോള്‍ കോണ്‍ഗ്രസില്‍ വിവരം മരുന്നിനു വേണ്ടിയെങ്കിലും ഉണ്ടെന്നു പറയാന്‍ പറ്റുന്ന അപൂര്‍വ്വം ചില കോണ്‍ഗ്രസ്സ് കാരെന്കിലും പറഞ്ഞു - ഇത് അച്ഛനും മകനും ചേര്‍ന്നുള്ള തട്ടിപ്പാണ് അതില്‍ വീഴരുതെന്ന് , ആറ്റിലേക്കച്യുതാ ചാടല്ലേ..ചാടല്ലേന്നു ! ആര് കേള്‍ക്കാന്‍ ? എല്ലാവരും ചേര്‍ന്ന് വാതില്‍ മലര്‍ക്കെ തുറന്നിട്ടു കൊടുത്ത് . അല്ലെങ്കിലും ഈ കോണ്‍ഗ്രസിന്റെ വാതില്‍ അങ്ങനെയാണല്ലോ ? വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി കാര്യം സാധിച്ചു പോകാന്‍ പറ്റുന്ന ഈ വേശ്യാലയത്തിന്റെ വാതില്‍ പോലെ ! ആര്‍ക്കും വരാം പോകാം . പണ്ടൊക്കെ കോണ്‍ഗ്രസ്സില്‍ വരാന്‍ മിനിമം ഖദര്‍ വസ്ത്രമെങ്കിലും ധരിക്കണമായിരുന്നു . ഇപ്പോള്‍ ഒന്നും ധരിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ്സില്‍ ചേരാം .
അങ്ങനെ അവസാനം അത് സംഭവിച്ചിരിക്കുന്നു . മലയാളക്കരയിലെ കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നതു അല്പം നേരത്തെ തന്നെ . മുരളീധര്‍ജി വീണ്ടും കോണ്ഗ്രസാകുന്നു . ഈ മൂഷിക സ്തീ പിന്നെയും മൂഷിക സ്ത്രീ ആയതു പോലെ . ഇനിയുള്ള അദേഹത്തിന്റെ ശിഷ്ട ജീവിതം മുഴുവന്‍ കോണ്‍ഗ്രസ്സിനെ പുഷ്ട്ടിപ്പെടുത്താന് വേണ്ടി നീക്കിവച്ചിരിക്കുന്നു.
അദ്ദേഹം മടങ്ങി വരുന്നത് വേറെ വഴിയില്ലാഞ്ഞിട്ടാണ് എന്നൊക്കെ തല്പര കക്ഷികള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് . വാസ്തവത്തില്‍ അദ്ദേഹം കോണ്‍ഗ്രസ്സിലേക്ക് മടങ്ങുന്നത് രാഷ്ട്രത്തിന്റെ ഭാവിയും ,കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയും ഓര്‍ത്ത് സങ്കടം വന്നിട്ടാണ് . സോണിയാജിയുടെ വളയിട്ട കരങ്ങള്‍ക്ക് ശക്തി പകരാനാണ് . ഒപ്പം അദെഹത്തിനു വേണ്ടി ത്യാഗപൂര്‍ണമായ സേവനമനുഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ വഴിയാധാരമാകാതിരിക്കാനാണ് . ഇതൊന്നും മനസ്സിലാക്കാന്‍ ബുദ്ധിജീവിയോന്നും ആകണമെന്നില്ല, മന്ദബുദ്ധിജീവിയായാലും മതി .
ആര്യാടന്ജി , ചാണ്ടിജി , വയലാര്‍ജി തുടങ്ങി മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് വിട്ടു പോയി വീണ്ടും കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചു കോണ്‍ഗ്രസ് സിങ്കങ്ങളായിമാറിയ മുന്‍ഗാമികള്‍ പലരും അലമ്പും ഉണ്ടാക്കി ഈ ചരിത്ര സംഭവത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും മുരളിജി ഇനിമേല്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായ നേതാവ് തന്നെ ആയിരിക്കും . കാരണം ഇത് പ്രസ്ഥാനം കോണ്‍ഗ്രസാണ് . ഈ കോണ്ഗ്രെസ്സിനെപ്പറ്റി നിങ്ങള്‍ക്കാര്‍ക്കും ഒരു ചുക്കും അറിയില്ല . ഇതില്‍ ആ സിപിഎം ലെ പോലെ പോളിറ്റ്ബ്യൂറോക്രാറ്റ് മാര്‍ ,കേന്ദ്ര വേന്ദ്രന്മാര് , സംസ്ഥാനകമ്മിറ്റി ഗുനാണ്ടര്മാര് എന്നിവരെല്ലാം കൂടി ചര്‍ച്ചിച്ച് ,ചര്‍ച്ചിച്ച് സമയം കളയുന്ന ഏര്‍പ്പാടോന്നും ഇല്ല. ഇതില്‍ എല്ലാം കണ്ടും കെട്ടും മുകളിലോരാള്‍ ഇരിപ്പുണ്ട് . അവിടെ തീരുമാനിക്കും ആര് കോണ്‍ഗ്രസ് നേതാവാകണം ,ആര് ആകണ്ടാന്നു . അതുകൊണ്ട് ഇനിമുതല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ധൈര്യമായിട്ട് വിളിക്കാം, മുരളീധരന്‍ജി സിന്ദാബാദ് ....!

കുറിപ്പ് :- തോണ്ടി എറിഞ്ഞ മാളിന്യങ്ങളൊക്കെ വീണ്ടും തിരികെ വന്നടിയാന്‍ ശ്രെമം നടക്കുന്നുവെന്നു കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വൃ ..വീക്ഷണം. വിളപ്പില്‍ശാലയിലെ കുപ്പത്തൊട്ടി പോലെ ഇത്രയധികം മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുള്ള ഒരു കുപ്പത്തൊട്ടിയില്‍ നിന്ന് ഒരു പ്രത്യേകരം അമേദ്യം മാത്രം തോണ്ടി എറിയാനുള്ള കോണ്‍ഗ്രസ്സുകാരുടെ ആ പ്രേത്യേഗ കഴിവുണ്ടല്ലോ അതിനിരിക്കട്ടെ ഒരു പൊന്‍തൂവല്‍ ....!വാഴോടന്‍http://www.blogger.com/profile/02959474845308799742noreply@blogger.com4